എം കുമരൻ സൺ ഓഫ് മഹാലക്ഷ്മിയിലെ നായിക വേഷം അവതരിപ്പിച്ച് കൊച്ചുമിടുക്കി ;വൃദ്ധി വിശാൽ.
ചെറുപ്പത്തിൽതന്നെ അഭിനയ മികവ് കൊണ്ട് കാഴ്ചക്കാരുടെ കണ്ണും മനസ്സും നിറയ്ക്കുകയാണ് വൃദ്ധി വിശാൽ എന്ന കൊച്ചു ബാലിക. തന്റെ ആറാമത്തെ വയസ്സിൽ മോഡലിംഗ് രംഗത്തും അഭിനയ രംഗത്തും കഴിവുതെളിയിച്ചിരിക്കുകയാണ് ബാല താരം. നിരവധി മലയാളം സിനിമകളിലും ടിവി ഷോകളിലും മ്യൂസിക് വീഡിയോകളിലും കൊറിയോഗ്രാഫർമാരായി പ്രവർത്തിക്കുകയും നർത്തകരും നൃത്ത സംവിധായകനുമായ വിശാലിന്റെയും ഗായത്രിയുടെയും
ആദ്യത്തെ കണ്മണി ആണ് വൃദ്ധി. വൃദ്ധിക്ക് താഴെയായി ഒരു കൊച്ചനിയൻ കൂടി ഉണ്ട്. 2020 ൽ മലയാള ചലച്ചിത്ര നടൻ അഖിൽ ആനന്ദിന്റെ വിവാഹത്തിൽ വൃദ്ധി നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് മിടുക്കി ശ്രദ്ധേയയായത്. പിന്നീട് ഫ്ലവർ ടിവിയിൽ സംപ്രേക്ഷണം ചെയ്ത സ്റ്റാർ മാജിക് പോലെയുള്ള വിവിധ നൃത്ത സംബന്ധിയായ ഷോകളിൽ നിന്നും മാധ്യമ അഭിമുഖങ്ങളിൽ നിന്നും ക്ഷണം ലഭിക്കാൻ തുടങ്ങി.