തന്റെ ആദ്യ തമിഴ് സിനിമ ഷൂട്ടിങ് ലൊക്കേഷനിലെ രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് നമ്മുടെ സ്വന്തം വൃദ്ധി വിശാൽ.!!
സോഷ്യൽ മീഡിയ അടക്കി ഭരിക്കുന്ന ഒരു കുട്ടിത്താരമായി മാറിയിരിക്കുകയാണ് നമ്മുടെ വൃദ്ധിക്കുട്ടി. മലയാളികുടുംബങ്ങളിലെ സ്വന്തം വീട്ടിലെ കുട്ടിയെപോലെ പരിചിതയാണ് ഇന്ന് വൃദ്ധി വിശാൽ. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേളയിൽ വാത്തി കമിങ് എന്ന ഗാനത്തിന് ചുവടുവെച്ചതോടെയാണ് വൃദ്ധിമോൾ എല്ലാരുടെയും പ്രിയങ്കരിയായത്. പിന്നീടങ്ങോട്ട് വൃദ്ധിമോൾ തരംഗമായി മാറി.
വൃദ്ധി വിശാലിന്റെ അച്ഛനും അമ്മയും ഡാൻസ് കോറിയോഗ്രാഫേഴ്സ് ആണ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ” മഞ്ഞിൽ വിരിഞ്ഞ പൂവ് ” എന്ന സീരിയലിൽ അനുമോൾ എന്ന കഥാപാത്രത്തിലൂടെയും മലയാളികൾക്ക് വൃദ്ധിമോൾ പരിചിതയാണ്. ശേഷം മിനിസ്ക്രീനിൽ നിന്ന് ബിഗ്സ്ക്രീനിലേക്കും വൃദ്ധിക്കുട്ടിക്ക് നിരവധി അവസരങ്ങൾ ഉണ്ടായി. ഇൻസ്റ്റഗ്രാമിലൂടെ തന്റെ വിശേഷങ്ങളും പുതിയ ഡാൻസ് വിഡിയോസുമെല്ലാം