കുഞ്ഞിപ്പുഴു ഇപ്പോൾ അസിനോളം വലുതായി; സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി വൃദ്ധി.!!
‘തുള്ളി കളിക്കുന്ന കുഞ്ഞിപ്പുഴു’ എന്ന ഒറ്റവരിപ്പാട്ട് കൊണ്ട് മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ബാലതാരമാണ് വൃദ്ധി വിശാൽ. പ്രശസ്ത ഡാൻസർമാരായ വിശാൽ കണ്ണൻ – ഗായത്രി വിശാൽ ദമ്പതികളുടെ മകളായ വൃദ്ധി, ഇപ്പോൾ സോഷ്യൽ മീഡിയയിൽ താര റാണിയാണ്. പ്രത്യേകിച്ച് വൃദ്ധിയുടെ ഇൻസ്റ്റാഗ്രാം റീൽസുകൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഏറ്റെടുക്കുന്നത്. ഇപ്പോൾ, വൃദ്ധി
ഏറ്റവും ഒടുവിൽ പങ്കുവെച്ച ഇൻസ്റ്റാഗ്രാം റീൽസ്, സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 2005-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം ‘ഗജിനി’യിലെ സൂര്യയും അസിനും തമ്മിലുള്ള സംഭാഷണത്തിലെ, അസിൻ പറയുന്ന ഡയലോഗുകൾക്കാണ് വൃദ്ധി ലിപ് മൂവേമെന്റ് നടത്തിയിരിക്കുന്നത്. 2 മണിക്കൂർ മുമ്പ് വൃദ്ധി പങ്കുവെച്ച റീൽസ് വീഡിയോ, ഇതിനോടകം തന്നെ ഏകദേശം ഒരു ലക്ഷത്തോളം ആളുകൾ