വിനീത് ശ്രീനിവാസൻ്റെ മകനെ ലാളിക്കുന്ന പ്രണവിന്റെയും ദർശനയുടെയും വീഡിയോ ഹൃദയത്തിലേറ്റി ആരാധകർ.!!!

വിനീത് ശ്രീനിവാസൻ്റെ സംവിധാനത്തിൽ ഒരുക്കിയ ഹൃദയം എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് പ്രണവ് മോഹൻലാൽ, കല്യാണി, ദർശന രാജേന്ദ്രൻ എന്നിവരാണ്. പ്രണവ് നായകനായി എത്തിയിരിക്കുന്ന ഈ ചിത്രം 2022 ലെ വിനീത് ശ്രീനിവാസൻ്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കുമെന്നതിൽ സംശയമില്ല. ഹൃദയത്തിലെ ദർശന എന്ന ഗാനം വളരെ പെട്ടെന്നു തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു’.

ഈ ഗാനത്തിൽ ദർശനയും പ്രണവും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഒരു കലാലയ പ്രണയമാണ് ദർശന എന്നു തുടങ്ങുന്ന ഈ ഗാനത്തിൻ്റെ പശ്ചാത്തലമായി ഒരുക്കിയിരിക്കുന്നത്. ഒരു ഡ്രാമ റൊമാൻ്റിക്ക് ചിത്രമായ ഹൃദയം പ്രണവ് മോഹൻലാൽ മികച്ച രീതിയിൽ അഭിനയിപ്പിച്ച് ഫലിപ്പിച്ചതായി വിനീത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. താര പുത്രനായ പ്രണവ് മേഹലാലിൻ്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. താര ജാഡകളിൽ നിന്നും മാറി ലളിതമായ

ജീവിതം നയിക്കുന്ന പ്രണവിനെ വളരെ പെട്ടെന്നു തന്നെ ജനങ്ങൾ തങ്ങളുടെ ഹൃദയത്തിൽ ഏറ്റു വാങ്ങി. പ്രണവിനെ അപ്പു എന്ന് വിളിക്കുവാനാണ് ആരാധകർക്ക് താൽപ്പര്യം. മോഹൻലാലിൻ്റെ മകനായ പ്രണവ് 2002 തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മോഹലാലിൻ്റെ തന്നെ ചിത്രത്തിൽ ബാലതാരമായിട്ടാണ് ആദ്യമായി സിനിമയിൽ എത്തുന്നത്. ഈ സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന പുരസ്ക്കാരവും അദ്ദേഹത്തിനു ലഭിച്ചു. ഇപ്പോൾ തൻ്റെ പുതിയ

ചിത്രമായ കുഞ്ഞാലി മരക്കാറിലും ‘ തൻ്റെ പ്രകടന മികവ് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. ഇപ്പോൾ ഇതാ വിനീത് ശ്രീനിവാസൻ്റെ കുഞ്ഞിനെ ലാളിക്കുന്ന ദർശനയുടേയും പ്രണവ് മോഹലാലിൻ്റെയും വീഡിയോ കൂടി ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. വിനീത് ശ്രീനിവാസൻ ഹൃദയത്തിൻ്റെ വിശേഷങ്ങൾ മാധ്യ്മങ്ങളോട് പങ്കുവെക്കുന്നതിനിടയിലാണ് കുഞ്ഞിനെ ലാളിക്കുന്ന വീഡിയോ പുറത്തു വന്നിരിക്കുന്നത്.