അവൻ അവനെ തന്നെ വിളിക്കുന്നത് സൂപ്പർഹീറോ എന്നാണ്.!! ഞങ്ങളും.. മകന്റെ ഫോട്ടോയ്ക്ക് അടിക്കുറിപ്പും ആയി മലയാളികളുടെ പ്രിയതാരം.!!

തലമുറ വ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ ഒന്നടങ്കം നെഞ്ചിലേറ്റുന്ന താര കുടുംബങ്ങളിൽ ഒന്നാണ് നടനും സംവിധായകനുമായ ശ്രീനിവാസന്റെ കുടുംബം. അച്ഛന്റെ പിന്നാലെ സിനിമയിൽ എത്തിയ മക്കൾ പക്ഷേ ചെറിയ സമയം കൊണ്ട് തന്നെ സിനിമയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. അഭിനയം സംവിധാനം തിരക്കഥ തുടങ്ങി അച്ഛനെ പോലെ തന്നെ ക്യാമറയ്ക്ക് മുന്നിലും പിന്നിലും വിനീതും ധ്യാനും തങ്ങളുടേതായ സ്ഥാനം കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്.

ഗായകൻ, സംവിധായകൻ, നിർമ്മാതാവ് എന്നിങ്ങനെ മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ് വിനീത് ശ്രീനിവാസൻ. അച്ഛന്റെ സിനിമയ്ക്ക് ഗാനം ആലപിച്ചാണ് മകൻ സിനിമാരംഗത്തേക്ക് ആദ്യം ചുവടുറപ്പിച്ചത്. പിന്നീട് അഭിനയത്തിലും തിരക്കഥയിലും അടക്കം കൈവെക്കാത്ത സ്ഥലങ്ങൾ ഇല്ല എന്ന് പറയുന്നതാണ് സത്യം. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർക്കായി

പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ താരം തന്റെ മകന്റെ ഒരു ചിത്രം പങ്കുവെച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. കട്ടിലിൽ നിന്ന് എടുത്തു ചാടുന്ന മകൻ ഒരു സെക്കൻഡ് കൊണ്ട് അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് വിനീത് പങ്കു വെച്ചിട്ടുള്ളത്. വിഹാൻ അവനെ തന്നെ വിളിക്കുന്നത് സൂപ്പർ ഹീറോ എന്നാണെന്നാണ് ചിത്രത്തിനൊപ്പം വിനീത് അടിക്കുറിപ്പായി ചേർത്തിട്ടുള്ളത്. ചിത്രം ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.

കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്ന വിനീതിന്റെ ചിത്രങ്ങൾ ഇടയ്ക്കിടെ ഭാര്യ ദിവ്യയും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. എൻജിനീയറായ ഭാര്യ ദിവ്യയും ഭർത്താവിന് പൂർണ പിന്തുണയുമായി എപ്പോഴും കൂടെയുണ്ട്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിൽ ദിവ്യയും പാട്ട് പാടിയിട്ടുണ്ട്. മലർവാടി ആർട്സ് ക്ലബ്ബിലൂടെയാണ് വിനീത് സംവിധാനത്തിലേക്ക് എത്തിയത്. ഏറ്റവും അവസാനമായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്തത് ലോകമെമ്പാടും ഹിറ്റായി മാറിയ ഹൃദയമാണ് .