പയറിലേയും മുളകു കൃഷിയിലേയും കീടനിയന്ത്രണം
അടുക്കളത്തോട്ടത്തിൽ വിളകള്‍ക്ക് ഏറ്റവും ഉപദ്രവം വരുത്തുന്നത് കീടങ്ങളും രോഗങ്ങളും ആണ്. നമ്മുടെ അടുക്കളത്തോട്ടത്തില്‍ തീര്‍ച്ചയായും ഉള്‍ക്കൊള്ളിക്കേണ്ട വിളകളില്‍ പ്രധാനമാണ് പയറും മുളകും.
കേരളത്തിലെത്തുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം കീടനാശിനിയുടെ സാന്നിധ്യമുള്ള പച്ചക്കറികളിലൊന്നാണ് മുളക്. ആയതിനാൽ തന്നെ പച്ചമുളക് നമ്മുടെ അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്തു വിളവെടുക്കുന്ന തന്നെയാണ് നല്ലത്.
മുളകില്‍ സാധാരണയായി കാണപ്പെടുന്ന കുരുടിപ്പ് രോഗമുണ്ടാകുന്നത് ഇലപ്പേന്‍, മുഞ്ഞ, വെള്ളീച്ച എന്നിവയുടെ ആക്രമണം മൂലമാണ്. ഇവ ഇലകളില്‍ നിന്ന് നീരുറ്റിക്കുടിക്കുമ്പോഴാണ് കുരുടിപ്പ് രോഗമുണ്ടാകുന്നത്. രാസകീടനാശിനികളെ അകറ്റിനിര്‍ത്തുന്ന ഈ കാലത്ത് ജൈവകീടനാശിനികൾ സ്വന്തമായി ഉണ്ടാക്കി ഉപയോഗിക്കാവുന്നതാണ്. പയറിലേയും മുളകു കൃഷിയിലേയും കീടനിയന്ത്രണം എങ്ങിനെയെന്നാണ് വിഡിയോയിൽ കാണിക്കുന്നത്.
ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.