വൈറൽ ഗാനത്തിനൊത്ത് ചുവടുവെച്ച് ജയസൂര്യയുടെ പൊന്നോമന മകൾ വേദ. വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.
മലയാള സിനിമ ചരിത്രത്തിൽ തന്റേതായ കൈയ്യൊപ്പ് പതിപ്പിച്ച താരമാണ് ജയസൂര്യ. നല്ല നടൻ, നിർമ്മാതാവ്, ഗായകൻ, എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാൻ ജയസൂര്യക്കായിട്ടുണ്ട്. തന്റേതായ കാഴ്ചപ്പാടുകളും അനുഭവപാഠങ്ങൾ കൊണ്ടും സമ്പന്നമാണ് ജയസൂര്യയുടെ ജീവിതം. മിമിക്രി എന്ന കലയിലൂടെയാണ് താരം സിനിമാ ലോകത്തേക്ക് പ്രവേശിച്ചത്. ഏകദേശം നൂറോളം സിനിമകളിൽ ഇതുവരെ അഭിനയിച്ചു. മലയാളത്തിന് പുറമേ ഇതര ഭാഷകളിലും
കഴിവ് തെളിയിക്കാൻ ജയസൂര്യയ്ക്ക് ആയിട്ടുണ്ട്. നായകവേഷം പോലെ തന്നെ വില്ലൻ വേഷങ്ങളും ഹാസ്യ വേഷങ്ങളും കൈകാര്യം ചെയ്യാൻ ഒരു പ്രത്യേക കഴിവ് താരത്തിനുണ്ട്.1999ൽ പത്രം എന്ന സിനിമയിലൂടെ രംഗപ്രവേശനം ചെയ്ത നായകൻ 2002 ലെ ഊമപെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന സിനിമയിലൂടെയാണ് ജനങ്ങൾക്ക് പരിചിതനാകുന്നത്. 2015 മുതൽ 2020 വരെ നിരവധി അവാർഡുകൾക്ക് ജയസൂര്യ അർഹനായിട്ടുണ്ട്. 2015 ൽ സു സു സുധി വാത്മീകം എന്ന സിനിമയ്ക്ക്