വഴുതനങ്ങ മെഴുക്കുപുരട്ടി.. ഇതുപോലെ വഴുതനങ്ങ മെഴുക്കുപുരട്ടി വെച്ചാൽ ആരും കഴിച്ചു പോകും.!!

പച്ചക്കറികളുടെ രാജാവ് എന്നാണ് വഴുതനങ്ങ അറിയപ്പെടുന്നത്. മിക്കവരുടെയും വീടുകളിൽ സാധാരണയായി ഉണ്ടാക്കുന്ന ഒരു ടേസ്റ്റി വിഭവമാണ് വഴുതനങ്ങ മെഴുക്കുപുരട്ടി. നല്ല സ്വാദിഷ്ടമായ രീതിയിൽ വഴുതനങ്ങ മെഴുക്കുപുരട്ടി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

ചേരുവകൾ

  • വഴുതനങ്ങ -3
  • പച്ചമുളക് – 2
  • ചുവന്നുള്ളി – 12
  • മഞ്ഞൾപൊടി – 1/4 tsp
  • കുരുമുളകുപൊടി – 1/4 tsp
  • കാശ്മീർ മുളകുപൊടി – 1 tsp
  • മുളക് – 3 tsp
  • കടുക് – 1/2 tsp
  • ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില ആവശ്യത്തിന്

വഴുതനങ്ങ ചെറുതായി അരിഞ്ഞു വെക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് നന്നായി തിരുമ്മണം. പാൻ ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. വേപ്പില, വറ്റൽ മുളക്, ചുവന്നുള്ളി ചതച്ചത്, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റിയതിന് ശേഷം മഞ്ഞൾപൊടിയും മുളകുപൊടിയും ആവശ്യത്തിന് ചേർത്ത് കൊടുക്കുക.

മുളകുപൊടി നന്നായി മൂത്തുവരുമ്പോൾ മാറ്റി വെച്ചിരിക്കുന്ന വഴുതനങ്ങ ചേർത്ത് ചെറുതീയിൽ പത്തു മിനിറ്റ് മൂടി വെച്ച് വേവിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കണം. വഴുതനങ്ങ വെന്തു വരുമ്പോൾ അല്പം കുരുമുളക് പൊടി ചേർത്ത് കൊടുക്കുക. രണ്ടു ടീസ്പൂൺ വെളിച്ചെണ്ണയും കറിവേപ്പിലയും കൂടി നന്നായി ഇളക്കിയ ശേഷം രണ്ടു മിനിറ്റ് മൂടി വെക്കുക. ചോറിനൊപ്പം കഴിക്കാൻ സ്വാദിഷ്ടമായ വഴുതനങ്ങ മെഴുക്കുപുരട്ടി റെഡി. credit : COOK with SOPHY