നാരങ്ങാ മാത്രം വെച്ച് വയർ ഈസിയായി കുറക്കാം

തടിയും വയറുമെല്ലാം ഇന്നത്തെ കാലത്തു പലരേയും അലട്ടുന്ന ആാേഗ്യ പ്രശ്‌നങ്ങളാണ്. പലതും ഇതു സൗന്ദര്യ പ്രശ്‌നമെന്ന രീതിയിലാണ് എടുക്കാറെങ്കിലും ഇത് പ്രധാനമായും ആരോഗ്യ പ്രശ്‌നമാണ്. കാരണം വയറ്റില്‍ അടിയുന്ന കൊഴുപ്പു മറ്റേതു ഭാഗത്തെ കൊഴുപ്പിനേക്കാളും ഉപദ്രവകാരിയാണ് എന്നു പറയാം.

ഒരിക്കല്‍ വന്നു പോയാല്‍ പോകാന്‍ ഏറെ പ്രയാസപ്പെടേണ്ടിയും വരും.വയര്‍ കുറയ്ക്കാന്‍ കൃത്രിമ വഴികള്‍ കാര്യമായിട്ടില്ലെന്നതാണ് വാസ്തവം. നല്ല വ്യായാമവും ഭക്ഷണ നിയന്ത്രണവുമാണ് ഇതിനുള്ള ഏറ്റവും നല്ല വഴി.
വയര്‍ കുറയ്ക്കാന്‍ സഹായമായ പല വീട്ടു വൈദ്യങ്ങളുമുണ്ട്. യാതൊരു ദോഷവും വരുത്താത്ത, അടുക്കളയില്‍ നിന്നും തന്നെ നേടാവുന്ന ചില ചേരുവകളും.വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണ വസ്തുക്കളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചെറുനാരങ്ങ.

നാരങ്ങ നല്ലൊരു ആന്റിഓക്‌സിഡന്റാണ്. ഇതു ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പുമെല്ലാം ഒരുപോലെ നീക്കുന്നു. ദഹന പ്രക്രിയ ശക്തിപ്പെടുത്താന്‍ നാരങ്ങയ്ക്കു കഴിയും. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഏറെ നല്ലതാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.