വായനാറ്റം സിമ്പിൾ ആയി മാറികിട്ടും

വായ്‌നാറ്റത്തിനു കാരണം പലതാണ്. ദന്തരോഗങ്ങള്‍, മോണയ്ക്കുണ്ടാകുന്ന തകരാറുകള്‍, ദഹനപ്രശ്‌നങ്ങള്‍, ടോണ്‍സിലൈറ്റിസ് എന്തുമാവാം. ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നാലും ഇതേ പ്രശനം വരും.

മോണ രോഗങ്ങളോ മറ്റ് അസുഖങ്ങളോ ഒന്നുമില്ലെങ്കില്‍ പോലും വായ്‌നാറ്റം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് വായില്‍ ഉമ്മിനീര്‍ ഉത്പാദിപ്പിക്കപെടാതിരിക്കുന്നതുകൊണ്ടാണ്. അതിന് കാരണമായിത്തീരുന്നത് ആവശ്യത്തിന് വെള്ളം കുടിക്കാത്തതുമൂലമാണ്. ദിവസം എട്ടു ഗാസ് വെള്ളമെങ്കിലും കുടിക്കണം.അല്ലെങ്കില്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടും. ഇതോടെ ഉമിനീരിന്റെ അളവു കുറയും. വായ വരളുന്നതു വായ്‌നാറ്റത്തിനിടയാക്കും.

കൂടാതെ ദിവസവും രണ്ടുനേരം പല്ല് തേക്കുന്നുണ്ടെങ്കിലും ഒരിക്കല്‍ പോലും നാക്ക് വൃത്തിയാക്കാത്തവര്‍ക്കും വായ്‌നാറ്റം അനുഭവപ്പെടാറുണ്ട്. ഇത്തരക്കാരില്‍ വായ്‌നാറ്റം മറ്റുള്ളവരേക്കാള്‍ അധികമായി അനുഭവപ്പെടുകയും ചെയ്യുന്നതായി കണ്ടുവരുന്നു. അതിനാല്‍ ടങ്ക്‌ളീനര്‍ ഉപയോഗിച്ചു നാവു വൃത്തിയാക്കുക. എന്നാല്‍ ഒരുകാര്യം ശ്രദ്ദിക്കേണ്ടതുണ്ട്. ടങ്ക്‌ളീനര്‍ ഉപയോഗിക്കുമ്പോള്‍ നാവ് മുറിയാനോ രസമുകുളങ്ങള്‍ക്ക് കേട് പറ്റാനോ പാടില്ല.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി EasyHealth ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.