കലോത്സവ വേദിയിൽ സകലകലവലബയായി വാനമ്പാടിയുടെ സ്വന്തം ഗൗരി !! മൂന്നിലധികം ഇനത്തിൽ A ഗ്രേഡ്!! അനുമോൾക്ക് ആശംസകൾ അറിയിച്ച് ആരാധകർ!!|vanmbadi gouri prakash School Kalolsavam 2023
vanmbadi gouri prakash School Kalolsavam 2023 2017-ൽ ഏഷ്യാനെറ്റിൽ പുറത്തിറങ്ങിയ വാനമ്പാടി എന്ന സീരിയലിലെ അനുമോളുടെ വിശേഷങ്ങളറിയാൻ മിനിസ്ക്രീൻ പ്രേക്ഷകർക്ക് താൽപര്യമുള്ള കാര്യമാണ്. കാരണം അനുമോളെ പ്രേക്ഷകർ കണ്ടിരുന്നത് ഞങ്ങളുടെ വീട്ടിലെ കുട്ടിയെപ്പോലെയാണ്.
അനുമോൾ എന്നു പറഞ്ഞാൽ മാത്രമേ മലയാളി സീരിയൽ പ്രേമികൾക്ക് മനസിലാവുകയുള്ളൂ. ഗൗരി പ്രകാശ് എന്നു പറഞ്ഞാൽ പലർക്കും മനസിലാവില്ല. ഗൗരി ഒരു അഭിനേത്രി മാത്രമല്ല നല്ലൊരു ഗായിക കൂടിയാണ്. ഗൗരിയുടെ അച്ഛൻ പ്രകാശിൻ്റെ കുടുംബത്തിലുള്ളവർ എല്ലാവരും സംഗീത വാസനയുള്ളവരായിരുന്നു. അതിനാൽ തന്നെ ഗൗരിക്കും ആ കഴിവ് ഉയർത്തി കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. അച്ഛൻ പ്രകാശിപ്പോൾ ജീവനോടെ ഇല്ലെങ്കിലും അച്ഛൻ്റെ ആഗ്രഹം പോലെ ഗൗരി സംഗീത മേഖലയിൽ ഉയർന്നു നിൽക്കാനാണ് ആഗ്രഹിക്കുന്നത്.
ആദ്യമായി കലോത്സവത്തിൽ പങ്കെടുത്ത സന്തോഷവും ഗൗരി പങ്കു വയ്ക്കുന്നുണ്ട്. കാരണം കലോത്സവങ്ങളിൽ ഗൗരി പങ്കെടുത്തിരുന്നെങ്കിലും അത് ജില്ലാ തലത്തിൽ മാത്രമാണ്. 2 വർഷം കൊറോണ വന്നതു കാരണം സംസ്ഥാന തലത്തിലുള്ള കലോത്സവം നഷ്ടമായെന്നും ഗൗരി പറയുന്നു. എങ്കിലും ഈ വർഷം പങ്കെടുക്കാൻ സാധിച്ചത് വലിയൊരു ആഗ്രഹമാണ് സഫലമായിരിക്കുന്നതെന്നും ഗൗരി പറഞ്ഞു. സീരിയലുകളിൽ തിളങ്ങി നിന്ന ഗൗരിയെ ഇപ്പോൾ അധികം സീരിയലിൽ കാണാത്തത് പഠനത്തിനും സംഗീതത്തിനുമാണ് താരം കൂടുതൽ പ്രാധാന്യം നൽകുന്നത്.
കാരണം സീരിയലാകുമ്പോൾ കുറേ വർഷങ്ങൾ അതിനായി നീക്കിവയ്ക്കേണ്ടി വരും. സിനിമയിൽ നല്ല റോളുകൾ കിട്ടിയാൽ അഭിനയിക്കുമെന്നും ഗൗരി പറഞ്ഞു. സിനിമയാകുമ്പോൾ കുറേ വർഷം കാത്തു നിൽക്കേണ്ടല്ലോ. ഇനി കൂടുതൽ മ്യൂസിക്കിന് പ്രാധാന്യം കൊടുക്കാനാണ് താരത്തിൻ്റെ ആഗ്രഹം. മലയാളികളുടെ പ്രിയതാരത്തിൻ്റെ ഓരോ വിശേഷങ്ങളറിയാനും പ്രേക്ഷകർ കാത്തിരിക്കാറുണ്ട്. കലോത്സവ വേദിയിൽ താരത്തെ കണ്ടപ്പോൾ വീട്ടമ്മമാർ അനുമോളുടെ കലോത്സവത്തിലെ തിളക്കം കണ്ട് സന്തോഷത്തിലായി. പത്താം തരത്തിൽ ഉയർന്ന മാർക്കോടെ വിജയിച്ച അനുമോൾ ഇനി അടുത്ത പഠന കാര്യങ്ങളിലേക്ക് കടക്കുകയാണ്.vanmbadi gouri prakash School Kalolsavam 2023