പേളിക്ക് വാലന്റൈൻ ഡേ സമ്മാനമായി ശ്രീനിഷ് നൽകിയത് കണ്ടോ – കണ്ണു നിറഞ്ഞ് പേളി.

ഇന്ന് ഫെബ്രുവരി 14, വാലന്റീൻസ്‌ ഡേ, പ്രണയത്തിന്റെ ആഘോഷമായ ഇന്ന്, നിരവധി ആളുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ തങ്ങൾക്ക് ലഭിച്ച പ്രണയ സമ്മാനങ്ങൾ പങ്കുവെക്കുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത്, ശ്രീനിഷ് അരവിന്ദ് തന്റെ ഭാര്യ പേർളി മാണിക്ക്‌ നൽകിയ സർപ്രൈസ് ആണ്. ശ്രീനിഷ് അരവിന്ദിന്റെയും പേർളി മാണിയുടെയും ഔദ്യോഗിക യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ ആണ്,

ശ്രീനിഷ് പേർളിക്ക്‌ നൽകിയ സർപ്രൈസ് വെളിപ്പെടുത്തിയത്. വീഡിയോയിൽ പറയുന്നതനുസരിച്ച്, ഇന്നലെ വൈകീട്ടാണ്, പേർളി ഒരു വിദൂര സ്വപനമായി കണ്ടിരുന്ന വസ്തു ശ്രീനിഷ് സ്വന്തമാക്കി പേർളിക്ക്‌ സമ്മാനിച്ചത്. വീട്ടിൽ സമയം ചെലവിട്ടിരുന്ന പേർളിയോട്, നമുക്കൊന്ന് പുറത്തുപോവാം നീ ഡ്രസ് ചെയ്യ് എന്ന് പറഞ്ഞ് ശ്രീനിഷ് പേർളിക്ക്‌ സർപ്രൈസിനെ കുറിച്ച് ഒരു ക്ലൂ പോലും നൽകാതെ കാര്യങ്ങൾ അവതരിപ്പിക്കുന്നത് കാണാം.

പേർളിക്ക്‌ പുറത്തു പോവാം എന്ന് പറഞ്ഞാൽ അതിൽ കൂടുതൽ ഒരു സന്തോഷമില്ല എന്ന് ശ്രീനിഷ് വീഡിയോയിൽ പറയുന്നു. ശേഷം, കാറിൽ സഞ്ചരിക്കുന്നതിനിടയിൽ ശ്രീനിഷ് പേർളിയോട് നമ്മൾ എവിടേക്കാണ് പോകുന്നത് എന്ന് ഗസ് ചെയ്യാൻ ആവശ്യപ്പെടുന്നുണ്ട്. തുടക്കത്തിൽ തനിക്ക് ലോങ്ങ്‌ ട്രിപ്പ്‌ ആണെന്ന് തോന്നിയിരുന്നെങ്കിലും, ഡ്രെസ് പാക്ക് ചെയ്യാൻ പറയാത്തത് കൊണ്ട് അതല്ല എന്ന് മനസ്സിലായി എന്നാണ് പേർളി മറുപടി പറഞ്ഞത്.

തുടർന്ന് യാത്രയിൽ ഉടനീളം പേർളി ഓരോ ഗസ് നടത്തിയെങ്കിലും, അവസാനം ഡിന്നർ ആയിരിക്കുമെന്ന് പേർളി ഉറപ്പിച്ചു. അതിന്റെ സന്തോഷത്തിൽ ഹോട്ടൽ മെറീഡിയനിൽ എത്തിയ പേർളിയെ കാത്തിരുന്നത് മറ്റൊരു സർപ്രൈസ് ആയിരുന്നു. ശ്രീനിഷ് പേർളിക്കായി വാലന്റീൻസ്‌ സമ്മാനമായി കരുതിവെച്ചത് പേർളി ഏറെ ഇഷ്ടപ്പെടുന്ന ഒരു BMW G310R ബൈക്ക് ആയിരുന്നു. തനിക്കുള്ള സമ്മാനം കണ്ട പേളി ശരിക്കും സർപ്രൈസ് ആയതായി വീഡിയോയിൽ കാണാം.