വളംകടി പ്രതിരോധിക്കാന്‍ നാടൻ പ്രയോഗം

കാൽ വിരലുകൾക്കിടയിൽ ഉണ്ടാകുന്ന ഒരു ഫംഗസ് അണുബാധയാണ് വളംകടി അഥവാ അത്ലറ്റ്സ് ഫുട്ട്. കാൽ വിരലുകൾക്കിടയിൽ ചൊറിച്ചിലനുഭവപ്പെടുകയും കുമിളകളുണ്ടാകുകയും ചെയ്യുന്നു. പാദത്തിലെ നാലാമത്തെയും അഞ്ചാമത്തെയും വിരലുകൾക്കിടയിലാണ് സാധാരണയായി രോഗം പ്രത്യക്ഷപ്പെടുന്നത്.

രോഗം നീണ്ടുനില്ക്കുന്ന അവസ്ഥയിൽ കാൽവെള്ളയിലേക്കും നഖങ്ങളിലേക്കും അണുബാധ വ്യാപിക്കാറുണ്ട്. ത്വക്ക് വരണ്ടുണങ്ങി ശല്ക്കങ്ങളായി മാറാനും ഇടയുണ്ട്. വിണ്ടുകീറിയ ത്വക്കിലൂടെ ബാക്ടീരിയൽ അണുബാധയുണ്ടായി ചിലപ്പോൾ രോഗം സങ്കീർണവസ്ഥയിലാകുന്നു. ഈർപ്പമുള്ള ത്വക്കിലാണ് രോഗകാരകമായ ഫംഗസ് വളരുന്നത്. ഷൂസും സോക്സും മറ്റും ധരിക്കുന്നതുമൂലം കാലുകൾ വിയർത്ത് ഈർപ്പത്തോടെ ദീർഘസമയം ഇരിക്കുന്നത് ഫംഗസ് ബാധയുണ്ടാകാൻ കാരണമായിത്തീരുന്നു.

കാലുകളില്‍ പല വഴികളാല്‍ ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ മഴക്കാലങ്ങളില്‍ ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. നീന്തൽകുളങ്ങളും പൊതുകുളിമുറികളും മറ്റും നഗ്നപാദരായി ഉപയോഗിക്കുന്നത് രോഗം പടരാനിടയാക്കുന്നു. കാലുകൾ വൃത്തിയായും ഈർപ്പമില്ലാതെയും സൂക്ഷിക്കുകയും അണുനാശക ഔഷധങ്ങൾ ഉപയോഗിക്കുകയും ചെയ്ത് രോഗം നിയന്ത്രിക്കാം. വളംകടിയ്ക്ക് നാട്ടുവൈദ്യപ്രയോഗങ്ങള്‍ അനവധിയുണ്ട്. അവ ഏതെന്നു വീഡിയോയിലൂടെ കണ്ടു മനസിലാക്കാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications