ദിവസേനെ തക്കാളി കഴിക്കൂ; ഗുണങ്ങൾ ഏറെ…
തക്കാളി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതു വഴി വളരെയധികം ഗുണങ്ങളാണുള്ളത്. തക്കാളി പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 6, ഫോളേറ്റ്, തയമിന്‍ എന്നിവ തക്കാളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. തക്കാളിയില്‍ സ്വാഭാവികമായി തന്നെ സോഡിയം, പൂരിത കൊഴുപ്പ്, കൊളസ്ട്രോള്‍, കലോറി എന്നിവ കുറവാണ്.
രക്തസ്രാവമുള്ള മൂലക്കുരു രോഗികള്‍ ദിനംപ്രതി ഓരോ ഗ്ളാസ് തക്കാളിനീര് കുടിക്കുന്നത് നല്ലതാണ്. വിളര്‍ച്ചയും തളര്‍ച്ചയും അകറ്റാനും തക്കാളി നല്ലതാണ്. കൂടാതെ ദഹനപ്രക്രിയ ത്വരിതപ്പെടുത്താനും തക്കാളി സഹായിക്കുന്നു. കൂടാതെ കരള്‍, പ്ളീഹ മുതലായവയുടെ പ്രവര്‍ത്തനത്തെ ഈ ഫലവര്‍ഗം സഹായിക്കുകയും കഫത്തെ ഇളക്കിക്കളയുകയും ചെയ്യും. നിത്യേന തക്കാളി കഴിക്കുന്നത് വന്‍കുടലിലെ കാന്‍സര്‍ ഒഴിവാക്കാന്‍ സഹായകമാണ്. അതുപോലെ തലച്ചോറ്, നാഡീഞരമ്പുകള്‍ എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിനും തക്കാളി സഹായിക്കുന്നു.

ദിവസവും അത്താഴത്തിനു ശേഷം ഒന്നോ രണ്ടോ തക്കാളി കഴിച്ചു നോക്കൂ മലബന്ധം പമ്പകടക്കും. വിളര്‍ച്ച ഇല്ലാതാക്കാനും ചര്‍മകാന്തിക്കും തക്കാളി സ്ഥിരമായി കഴിക്കുന്നത് ഉത്തമമാണ്. തക്കാളി ചൂടാക്കിയാല്‍ വിറ്റമിന്‍ സി നഷ്ടപ്പെടും. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈസോപീന്‍ എന്ന ഘടകം ചര്‍മ്മത്തിന്റെ ശോഭകൂട്ടി, , ചുളിവുകള്‍ അകറ്റി സംരക്ഷണം നല്‍കും. നല്ലൊരു കണ്ടീഷണറായും തക്കാളി പ്രവര്‍ത്തിക്കുന്നു. ഈ പ്രകൃതിദത്ത കണ്ടീഷണര്‍ തലമുടിക്ക് തിളക്കവും മൃദുത്വവും പകരുന്നു.
തക്കാളി രക്തത്തിലെ പഞ്ചാരയുടെ അളവ് സന്തുലിതമായി നിലനിര്‍ത്തും. തക്കാളിയിലടങ്ങിയിട്ടുള്ള ക്രോമിയം രക്തത്തിലെ പഞ്ചാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. എല്ലുകളുടെ ബലത്തിന് തക്കാളി നല്ലതാണ്. തക്കാളിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ കെയും കാത്സ്യവും എല്ലുകളുടെ ബലത്തിനും തകരാറുകള്‍ പരിഹരിക്കുന്നതിനും നല്ലതാണ്. ലൈകോപീന്‍ എല്ലുകളുടെ തൂക്കം കൂട്ടും . ഇത് അസ്ഥികള്‍ പൊട്ടുന്നത് കുറയ്ക്കാന്‍ സഹായിക്കും.
ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.