മുറിക്ക് വലിപ്പം തോന്നിക്കാൻ ചില ടിപ്സ്

വിശാലമായ ധാരാളം സൗകര്യങ്ങൾ ഉള്ള വീടും മുറികളും വേണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾകൊണ്ടോ സ്ഥലപരിമിതി കൊണ്ടോ ഈ സ്വപ്നം പൂർത്തിയാക്കാൻ പലർക്കും കഴിയുന്നില്ല. എന്നാൽ യാതൊരു പണച്ചിലവും ഇല്ലാതെ ചെറിയ മുറികളെ വലിപ്പം തോന്നിക്കാൻ വേണ്ട ചില ടിപ്സ് പറഞ്ഞു തരികയാണ് ഈ വീഡിയോയിലൂടെ.

മുറികളുടെ വലിപ്പം കുറവാണെങ്കില്‍ കൃത്യമായ പെയിന്റിങ്ങിലൂടെ അതു പരിഹരിക്കാന്‍ കഴിയും. പെയിന്റിംഗിനുള്ള നിറങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ വീടിന്റെ സ്ഥാനം, പരിസരം, തറയുടെ നിറം ഫര്‍ണിച്ചറുകളുടെ നിറം തുടങ്ങിയവയെല്ലാം കണക്കിലെടുക്കണം.

കട്ടികുറഞ്ഞതും ഇളം നിറങ്ങളിലുള്ളതുമായ കർട്ടനുകൾ മുറിക്ക് വലിപ്പം തോന്നിപ്പിക്കും. നീളമുള്ള തരം കർട്ടനുകളാണ് ചെറിയ മുറികൾക്കനുയോജ്യം. ചുമരിന്റെ അതേ നിറത്തിലുള്ള കർട്ടനുകൾ ഇടുന്നതും ഗുണം ചെയ്യും.

കിടപ്പുമുറികളിലും മറ്റ് ചെറിയ മുറികളിലും കണ്ണാടികള്‍ വയ്ക്കുന്നത് വെളിച്ചത്തെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം മുറികള്‍ക്ക് വിസ്താരം കൂടുതല്‍ തോന്നാനും സഹായിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി easy tips4u ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.