കറിവേപ്പില മുരടിക്കുന്നുവോ..? വേരിൽ ഈ വളം ചേർത്ത് നോക്കൂ

ഏറ്റവും കൂടുതൽ നാം ഉപയോഗിക്കുന്നതും എല്ലാ ഭക്ഷണത്തിലും ഉൾപ്പെടുത്തുന്നതുമായ ഒന്നാണ് കറിവേപ്പില. ക്ഷണ വസ്തുക്കളുടെ സ്വാദ് വർധിപ്പിക്കുതോടൊപ്പം തന്നെ അതിന് നല്ല നറുമണം പ്രധാനം ചെയ്യാനും ദഹനശേഷി വർധിപ്പിക്കാനും കറിവേപ്പിന് കഴിയുന്നു. കടുത്ത വിഷകീടനാശിനികളിൽ പ്രയോഗിച്ചു തന്നെയാണ് കറിവേപ്പിലയും ഇപ്പോൾ നമ്മുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വീട്ടില്‍ കറി വേപ്പില വളര്‍ത്തിയാല്‍ കീട നാശിനി പ്രയോഗം ഒന്നും നടത്താത്ത ശുദ്ധമായ കറിവേപ്പില ഉപയോഗിക്കാം. വീട്ടില്‍ കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കറിവേപ്പില ന്നായി തഴച്ചു വളര്‍ത്താന്‍ സാധിക്കും. ദിവസവും വീട്ടിൽ നിന്ന് വെറുതേ ഒഴിവാക്കുന്ന കഞ്ഞിവെള്ളം കറിവേപ്പിലയുടെ കീടനാശിനിയായും വളക്കൂട്ടായും വരെ ഫലപ്രദമായി ഉപയോഗിക്കാം.

നല്ല പുളിച്ച കഞ്ഞിവെള്ളം ഇരട്ടി വെള്ളം ചേര്‍ത്ത് കരിവേപ്പിനു മുകളില്‍ തളിയ്ക്കുന്നത് കീടങ്ങളുടെ ആക്രമണത്തില്‍ നിന്ന് കറിവേപ്പിനെ രക്ഷിക്കുന്നു. ഈ പ്രയോഗം മുരടിച്ച്‌ നില്‍ക്കുന്ന കറിവേപ്പിന് ഊര്‍ജ്ജവും ആരോഗ്യവും നല്‍കി വളരാന്‍ സഹായിക്കുന്നു. കഞ്ഞിവെള്ളം കീടങ്ങളെ ഒഴിവാക്കാന്‍ മാത്രമല്ല പുതിയ ഇലകള്‍ വരുന്നതിനും സഹായിക്കുന്നു. പുളിച്ച കഞ്ഞിവെള്ളം മാത്രമല്ല കഞ്ഞിവെള്ളവും കറിവേപ്പിന് മുകളില്‍ ഒഴിക്കുന്നത് നല്ലതാണു.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.