ഉയരം കൂട്ടാൻ ഈസി ടിപ്സ്

തടി കൂട്ടാനും കുറയ്ക്കാനും പറ്റുന്നത് പോലെ ഉയരത്തിന്റെ കാര്യത്തിൽ അങ്ങനെയല്ല. ഒരാളുടെ വ്യക്തിത്വം വർദ്ധിപ്പിക്കുന്നതിൽ ഉയരം ഒരു പ്രധാന ഘടകമാണ്. ഉയരം ലഭിക്കുന്നത് പലപ്പോഴും പാരമ്പര്യം ആണെന്ന് പറയാറുണ്ട്. ഇതു കൂടാതെ തന്നെ ഭക്ഷണം, വ്യായാമം തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം ഒരു പരിധി വരെ ഉയരത്തെ സ്വാധീനിക്കുന്നുണ്ട്. പുരുഷന്മാർ 25 വയസ്സു വരെ വളരും. എന്നാൽ പതിനെട്ടോ പത്തൊൻപതോ വയസാകുമ്പോൾ തന്നെ സ്ത്രീകൾ അവരുടെ പരമാവധി പൊക്കം വച്ചിരിക്കും.

ഉയരം കൂട്ടുന്നതിന് മുകളിൽ തൂങ്ങി കിടക്കുന്നത് നട്ടെല്ല് നീളമേറിയതാക്കാൻ സഹായിക്കുന്നു, ഇത് ഉയരം വർദ്ധിപ്പിക്കുന്നതിന്റെ പ്രധാന ഭാഗമാണ്. കയറു കറക്കി ചാടുന്ന സ്കിപ്പിംഗ് വ്യായാമം കുട്ടികൾക്ക് ഒരു കളി പോലെ തോന്നുന്ന ഒരു രസകരമായ വ്യായാമമാണ്. ഇത് ഹൃദയം ഉൾപ്പെടെ മുഴുവൻ ശരീരത്തിലും പ്രവർത്തിക്കുകയും ഉയരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കയർ കറക്കി ചാടുമ്പോൾ ശരീരം മുഴുവൻ ഇളകുന്നു, ഇത് കുട്ടിയുടെ കൈകാലുകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.

യോഗയില്‍ കോബ്ര പോസ് എന്നൊന്നുണ്ട്. ഇത് ഉയരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. നിവര്‍ന്നു നിന്ന് കൈകള്‍ മേലോട്ടുയര്‍ത്തി കഴിയാവുന്നത്ര സ്‌ട്രെച്ച് ചെയ്യുക. ഇത് ഉയരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ്. ഉയരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്ന വളർച്ചാ ഹോർമോണുകൾ ഉൽ‌പാദിപ്പിക്കുന്നതിനും സഹായിക്കുന്ന ഈ വ്യായാമങ്ങൾ കൃത്യമായി ചെയ്യുക.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.