ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ജീവിതത്തില്‍ വളരെയധികം ആവശ്യമായ ഒന്നാണ് ഉറക്കം. ഉറക്കം നമ്മുടെ ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് വളരെ വേണ്ടതാണ്. നല്ല ഉറക്കം ലഭിച്ചാല്‍ മാത്രമേ ദിവസം മൊത്തം ഉന്മേഷത്തോടെ ഇരിക്കാനും കഴിയൂ. ഉറക്കം നഷ്ടപ്പെട്ടാണ് പല തരത്തിലുളള രോഗങ്ങളും വരാനുളള സാധ്യതയുമുണ്ട്.

മെച്ചപ്പെട്ട ഉറക്കം ലഭിക്കാന്‍ ഭക്ഷണക്രമങ്ങളില്‍ മാറ്റം വരുത്തിയാല്‍ മതി. ആരോഗ്യകരമായ ഭക്ഷം ആരോഗ്യകരമായ ഉറക്കത്തിന് സഹായിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു. രാത്രി കിടക്കുന്നതിന് മുമ്പ് വിശപ്പകറ്റാന്‍ എന്തെങ്കിലും കഴിക്കാം എന്ന് ചിന്തിക്കുന്നവരാണ് പലരും. എന്നാല്‍ വയറിനു അസുഖമുണ്ടാക്കുന്ന ആഹാര സാധനങ്ങള്‍ കഴിച്ചാല്‍ രാത്രി ഉറക്കം ശരിയാവണം എന്നില്ല. രാത്രിയില്‍ നല്ല ഭക്ഷണം കഴിച്ചാല്‍ നല്ല ഉറക്കം ലഭിക്കും.

പഴവര്‍ഗങ്ങള്‍ രാത്രി കഴിച്ചിട്ട് കിടക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. അതില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യമാണ് ഇതിന് സഹായിക്കുന്നത്. ഉറങ്ങുന്നതിന് മുമ്ബ് ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് പലരുടെയും ശീലമാണ്. അതിന്‍റെ കാരണം മറ്റൊന്നുമല്ല, പാല്‍ കുടിച്ചാല്‍ പെട്ടെന്ന് ഉറക്കം വരും എന്നതുകൊണ്ടുതന്നെയാണ്. ഉറക്കത്തിന് സഹായിക്കുന്ന ട്രിപ്റ്റോഫാന്‍ പാലില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഉറങ്ങാന്‍ സഹായിക്കുന്ന മറ്റു ഭക്ഷണങ്ങളെക്കുറിച്ച് അറിയാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Health and Wellness TV ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.