മേക്കപ്പ് ചെയ്യുംമുൻപ് ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

മുഖ സൗന്ദര്യവും നിറവും വർദ്ധിപ്പിക്കുന്നതിനായി മിക്കവാറും മേക്കപ് ചെയ്യാറുണ്ട്. എന്നാൽ മേക്കപ്പ് ചെയ്യും മുൻപ് ചില കാര്യങ്ങൾ ശ്രെദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ചിലത് അലർജിക്കും മറ്റും കാരണമാകാറുണ്ട്.

നല്ല ബ്രാന്‍റഡ് വസ്തുക്കള്‍ മാത്രം മേക്കപ്പിനായി തെരഞ്ഞെടുക്കുക. വാങ്ങുന്നതിനു മുൻപ് തന്നെ ശരീരത്തിൽ ഉപയോഗിച്ച് നോക്കുക. പ്രോഡക്റ്റ് വാങ്ങുമ്പോള്‍ മാത്രമല്ല ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോഴും എക്‌സ്‌പൈറി ഡേറ്റ് കഴിഞ്ഞിട്ടില്ല എന്ന് ഉറപ്പ് വരുത്തുക. മേക്കപ്പിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ കാലാവധി കഴിഞ്ഞോയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

ചർമ്മത്തിന്റെ നിറത്തിനു യോജിച്ച ഫൗണ്ടേഷൻ അൽപം മാത്രം പുരട്ടി സ്വാഭാവികത നിലനിർത്താൻ ശ്രമിക്കുക. മേക്കപ്പ് ചെയ്യാൻ ഉപയോ​ഗിക്കുന്ന ബ്രഷ് വൃത്തിയാക്കാന്‍ പലരും ശ്രദ്ധിക്കാറില്ല. ക്ലെന്‍സര്‍ അല്ലെങ്കില്‍ ബേബി ഷാംപു ഉപയോഗിച്ച് മേക്കപ്പ് ബ്രഷ് വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ടോൺ ടെസ്റ്റ് കൈത്തണ്ടയിൽ ചെയ്തു നോക്കി ഫൗണ്ടേഷൻ തെരഞ്ഞെടുക്കരുത്. മുഖത്തിന്റെ നിറവും കൈകളുടേതും തമ്മിൽ വ്യത്യാസമുണ്ടാകും. താടിയെല്ലിന്റെ ഭാഗത്തു ടെസ്റ്റ് ചെയ്യുന്നതാണ് നല്ലത്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.