അത്ഭുതദ്വീപിലെ നരഭോജിയുടെ രണ്ടാം വരവ്.!! ഷിബു ഇനി ചുമ്മാ അങ്ങ് തിരിച്ച് പോകില്ല …!!!

അത്ഭുത ദ്വീപ് കണ്ടവരാരും പൊക്കക്കാരന്മാരായ നരഭോജികലെ മറക്കാൻ ചാൻസ് ഇല്ല. അക്കൂട്ടത്തിൽ നമ്മളെ ഏറ്റവും പേടിപ്പിച്ച ഒരാൾ ഉണ്ടായിരുന്നു. പിന്നീട് അയാളെ നമ്മൾ അങ്ങനെ ഒന്നും കണ്ടിട്ടില്ല. ഇപ്പൊ പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’യില്‍ അത്ഭുത ദ്വീപിലെ ആ പേടിപ്പിക്കുന്ന നരഭോജിയെ കണ്ട് പലരും ഒന്ന് ഞെട്ടി. ഇത്തവണ പേടിപ്പിച്ചില്ല, പകരം ചിരിപ്പിച്ചു. അതെ പൊക്കക്കാരൻ ഷിബു തന്നെ ആ താരം. ബ്രോ ഡാഡിയില്‍ വിവാഹരംഗത്തിൽ പനിനീരു തളിക്കുന്ന പൊക്കക്കാരൻ ഷിബു പ്രേക്ഷകരെ എല്ലാം കുടുകുടെ ചിരിപ്പിച്ചു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഷിബു വീണ്ടും ചർച്ചയാവുകയാണ്. കലാ ലോകത്ത് ‘തുമ്പൂർ ഷിബു’ എന്ന പേരിലാണ് നമ്മുടെ ഷിബു അറിയപ്പെടുന്നത്. പോൾസൺ-ഫിലോമിന ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയ ആളാണ് ഷിബു. സിനിമയിലെ പോലെ ആളുടെ ജീവിതം അത്രയൊന്നും കളറായിരുന്നില്ല. ജീവിതത്തിൽ സുരക്ഷാ ജീവനക്കാരന്റെ ജോലി ഉൾപ്പെടെ താരത്തിന് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഷിബുവിനെ കുറിച്ചുള്ള എഴുത്തുകാരൻ ഹരിലാൽ രാജേന്ദ്രന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, അത്ഭുത ദ്വീപിലെ നരഭോജിയല്ലേ അച്ഛാ അത്‌ എന്ന്

‘ബ്രോ ഡാഡി’ കാണുന്നതിനിടെ മകൾ ചോദിച്ചപ്പോഴാണ്‌ ഞാനും ശ്രദ്ധിച്ചത്‌. അതേ, പനിനീരു തളിക്കാൻ വന്ന് സല്യൂട്ടടിച്ചു പോകുന്ന ആ പൊക്കക്കാരൻ “അത്ഭുതദ്വീപി”ലെ നരഭോജിയായി വന്ന ആൾ തന്നെ. ചെറിയ കുട്ടിയായിരിക്കുമ്പോൾ കണ്ട ആ കഥാപാത്രത്തെ ഇത്രകാലം കഴിഞ്ഞു കാണുമ്പോഴും അവൾ തിരിച്ചറിഞ്ഞിരിക്കുന്നു. സിനിമ കണ്ടുകഴിഞ്ഞ്‌ ഗൂഗിളിൽ ആദ്യം തേടിയത്‌ ആരാണാ നടൻ എന്നാണ്‌. ഒടുവിൽ ആളെ കണ്ടുപിടിച്ചു. “തുമ്പൂർ ഷിബു” നമ്പർ തപ്പിയെടുത്ത്‌ രാവിലെ ഷിബുവിനെ വിളിച്ചു. കഥയെല്ലാം നേരിട്ട്‌ കേട്ടു. ഷിബുവിന്റെ ജീവിതം

കുറെയൊക്കെ ഈ എഴുത്തുകാരൻ പങ്ക് വച്ചിട്ടുണ്ട്. സിനിമയിൽ ഒരുപാട് പ്രതിസന്ധികൾ ഷിബു നേരിട്ടിട്ടുണ്ട്. പേരുപോലുമറിയാത്ത ചില തമിഴ്‌ സിനിമകളിലെ സ്റ്റണ്ട്‌ രംഗങ്ങളിൽ മുഖം കാണിക്കുകയും ചെയ്തു. അവിടെ ഉയരക്കൂടുതലുള്ളവരുടെ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കാൻ അവർക്കായുള്ള സംഘടനയിലും ഷിബു പ്രവർത്തിച്ചു. പൊക്കം ഷിബുവിന്‌ പലപ്പോഴും ഗുണവും ദോഷവുമായിട്ടുണ്ട്. കബഡി കബഡി, ഗുലുമാൽ, മായാപുരി എന്നിങ്ങനെ കുറച്ച് സിനിമകളിൽ ഷിബു കുഞ്ഞു കുഞ്ഞു റോളുകൾ ചെയ്തു. കായംകുളം കൊച്ചുണ്ണി,

പറയിപെറ്റ പന്തിരുകുലം എന്നീ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു. പലപ്പോഴും അത്ഭുത ദ്വീപ് സൃഷ്‌ടിച്ച ഓളം മറ്റു പടങ്ങളിൽ നിന്ന് ലഭിച്ചില്ല. സിനിമ ഇല്ലാതിരുന്നപ്പോൾ ഈവന്റ്‌ മാനേജ്‌മന്റ്‌ ജോലികളിലേക്ക്‌ തിരിഞ്ഞ ഷിബുവിന്റെ “Tallmen’s Force‌” എന്ന ഉയരക്കാരുടെ സംഘം ശ്രദ്ധ നേടിയിരുന്നു. ഈ സമയത്താണ് രാജുവിന്റെ വിളി വരുന്നത്. നിങ്ങളുടെ യൂണിഫോമുമിട്ട്‌ നാലുപേർ ഹൈദരാബാദിനു വരൂ” എന്നു പൃഥ്വിരാജ് പറഞ്ഞതോടെ ഷിബുവിന്റെ തലവര വീണ്ടും മാറുന്നു. ഉയരം അനുഗ്രഹമായ ഷിബുവും കൂട്ടുകാരും വീണ്ടും അങ്ങനെ വെള്ളിത്തിരയിൽ എത്തി. ഇനി നമ്മുടെ പൊക്കക്കാരൻ അങ്ങനെ ഒന്നും പോകില്ല. മലയാള സിനിമയിൽ തകർത്ത് അഭിനയിക്കാൻ നമ്മുടെ തുമ്പൂർ ഷിബുവും കാണും.