കോഴിക്കോടൻ സ്പെഷ്യൽ തരിപ്പോള / മുട്ടപ്പോള ഉണ്ടാക്കാം വളരെ എളുപ്പത്തിൽ നല്ല സൂപ്പർ ടേസ്റ്റിൽ!!!

റംസാൻ കാലത്തെ കോഴിക്കോടുകാരുടെ ഒരു സ്പെഷ്യൽ ഐറ്റം ആണ് തരിപ്പോള അല്ലെങ്കിൽ മുട്ടപോള എന്നറിയപ്പെടുന്ന ഈ നാടൻ പലഹാരം. വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു മലബാർ കേക്ക് ആണിത്. പഞ്ഞിപോലെ ഇരിക്കുന്ന നല്ല ടേസ്റ്റി ആയ ഒരു പലഹാരം.

  • മുട്ട – 3 എണ്ണം
  • പഞ്ചസാര – 4 Tbsp
  • ഏലക്കായ – 2 No.
  • മൈദ – 6tbsp
  • കിസ്‌മിസ്‌ -10 എണ്ണം
  • ഓയിൽ / നെയ്യ് -1 tbsp
  • ഉപ്പ്

ആദ്യം തന്നെ മുട്ട പൊട്ടിച്ചൊഴിച്ച് അതിലേക്ക് പഞ്ചസാരയും ഏലക്കായയും പൊടിച്ചത് ചേർത്ത് കൊടുക്കാം. ഇത് നന്നായി മിക്സ് ചെയ്തെടുക്കുക. ഇതിലേക്ക് മധുരം ബാലൻസ് ചെയ്യുന്നതിനായി ഉപ്പ് ചേർത്തുകൊടുക്കുക. മൈദ കുറേശ്ശേയായി ചേർത്തുകൊടുത്ത് നന്നായി മിക്സ് ചെയ്തെടുക്കണം.

മൈദക്കൊപ്പം റവ ചേർത്തിട്ടും ഉണ്ടാക്കാവുന്നതാണ്. പതപ്പിച്ചെടുത്ത മുട്ടയുടെ പത പോവാതെ ശ്രദ്ധിക്കണം. കുക്ക് ചെയ്യേണ്ട പാത്രത്തിൽ അടിഭാഗത്തും സൈഡിലും ഓയിൽ അല്ലെങ്കിൽ നെയ്യ് പുരട്ടികൊടുത്തതിന് ശേഷം വേവിക്കാൻ വെക്കാം. ഇതിനു മുകളിൽ കിസ്മിസ് ഇട്ടുകൊടുക്കാവുന്നതാണ്. credit : Calicut Flavours