രാവിലേയും വൈകീട്ടും കഴിക്കാൻ പറ്റുന്ന ഗോതമ്പ് പൊടിയും തേങ്ങയും കൊണ്ട് ഒരു അടിപൊളി പലഹാരം 😋😋

ചുരുങ്ങിയ ചിലവിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു നാലുമണി പലഹാരം ആണ് ഇന്ന് തയ്യാറാക്കാൻ പോകുന്നത്. ഇത് രാവിലെ ബ്രേക്‌ഫാസ്റ്റ് ആയും വൈകീട്ട് ചായക്കൊപ്പം പലഹാരമായും കഴിക്കാൻ പറ്റുന്നതാണ്. ഗോതമ്പു പൊടിയും തേങ്ങയും കൊണ്ട് മധുരമൂറും പലഹാരം.

ചേരുവകൾ :

  • ഗോതമ്പുപൊടി -1 കപ്പ്
  • തേങ്ങ ചിരകിയത് -1/ 4 കപ്പ്
  • എള്ള് -1 tsp
  • ഉപ്പ് – 1 tsp
  • ശർക്കര പാനി – 1/ 2 കപ്പ്
  • വെള്ള൦ – ആവശ്യത്തിന്
  • ഓയിൽ -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

ഒരു പാത്രത്തിൽ ആവശ്യത്തിനുള്ള ഗോതമ്പുപൊടി എടുക്കുക. അതിലേക്ക് തേങ്ങാ ചിരകിയത്, ഒരു നുള്ളു ഉപ്പ് ,1 tsp എള്ള് എന്നിവചേർത്തു ഇളക്കുക. ഇതിലേക്ക് ശർക്കര പാനി ഒഴിച്ചു കൊടുത്തതിനു ശേഷം ദോശ മാവിന്റെ പരുവത്തിൽ വെള്ളo ചേർത്ത് ഇളക്കി വെക്കുക.

മറ്റൊരു പാനിൽ എണ്ണ ചൂടായി വരുമ്പോൾ കുറച്ച് ഒഴിച്ച് കൊടുക്കുക. എന്നിട്ട് മൂടി വെച്ച് 2 മിനിറ്റ് വേവിക്കുക. വെന്തുവരുമ്പോൾ മറിച്ചിട്ടു കൊടുക്കാം. സ്വാദിഷ്ടമായ നാല് മണി പലഹാരം റെഡി. എങ്ങിനെയാണ് തയ്യാറാകുന്നത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചുതരുന്നുണ്ട്. Credit : She book