ബാക്കി വന്ന ഒരു പിടി ചോറു മതി… 😋😋 ഇതുവരെ കഴിക്കാത്ത ഒരു പുതു പുത്തൻ മധുര പലഹാരം 👌👌

തലേദിവസത്തെ ബാക്കിവന്ന ചോറ് കൊണ്ട് ഒരു വിഭവം ഉണ്ടാക്കി നോക്കിയാലോ.. അടിപൊളി ടേസ്റ്റ് ആണ്. ഇത് വരെ കഴിക്കാത്ത മധുരമൂറും പുതുപുത്തൻ മധുര പലഹാരം. സൂപ്പർ ടേസ്റ്റ് ആണ് കേട്ടോ.. വെറും കുറച്ചു ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ടേസ്റ്റി വിഭവം. നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ.

അങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഫ്രിഡ്ജിൽ വെച്ച തലേദിവസത്തെ ചോറ് ഒരു കപ്പെടുക്കാം. അതിലേക്കു അര ലിറ്റർ പാലും കൂടി ചേർത്ത് മിക്സിയിൽ ചെറുതായൊന്നു അരച്ചെടുക്കാം. ഒരു പാൻ ചൂടായി വരുമ്പോൾ അതിലേക്കു നെയ്യൊഴിച്ചു കൊടുത്ത് കപ്പലണ്ടി വറുത്തെടുക്കാം. പിന്നീട് ഉണക്ക മുന്തിരി കൂടി വറുത്തെടുക്കാം.

ശേഷം അരച്ചുവെച്ചിരിക്കുന്ന മിക്സ് ഇതിലേക്ക് ചേർത്ത് കൊടുക്കാം. അതിലേക്ക് ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. ഏലക്കായ കൂടി പൊടിച്ചു ചേർക്കാം. നല്ലപോലെ കുറുകി വരുമ്പോൾ ആവശ്യമെങ്കിൽ അൽപ്പം മഞ്ഞൾപൊടി കൂടി ചേർത്തുകൊടുക്കാം.

ശേഷം വറുത്തു വെച്ചിരിക്കുന്ന കപ്പലണ്ടിയും മുന്തിരിയും കൂടി ചേർത്ത് കൊടുത്താൽ മധുരമൂറും വിഭവം റെഡി. ഇത് വേണമെങ്കിൽ ചെറുചൂടോടെ കഴിക്കാം. അല്ലങ്കിൽ അര മണിക്കൂർ ഫ്രിഡ്ജിൽ വെച്ചതിനു ശേഷം കഴിച്ചാലും അടിപൊളിയാണ്. ഉണ്ടാക്കി നോക്കൂ. കിടിലൻ വിഭവമാണ്. Credit : Mums Daily