ചെറുപ്പഴവും തേങ്ങയും ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ… വെറും 2 മിനുട്ടിൽ രുചിയൂറും പലഹാരം..!! | Tasty Cherupazham cocount snacks recipe

Tasty Cherupazham cocount snacks recipeമുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. വീട്ടിൽ ചെറുപഴമുണ്ടെങ്കിൽ എല്ലാവർക്കും പരീക്ഷിക്കാവുന്ന ഒരു വിഭവമാണിത്. ചെറുപഴവും തേങ്ങയും കൊണ്ട് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാൻ പറ്റിയ രുചിയൂറും നാലുമണി പലഹാരം തയ്യാറാക്കാം.

  • ചെറുപഴം – 4 എണ്ണം
  • ചിരകിയ തേങ്ങ – 1 കപ്പ്
  • പഞ്ചസാര – 2 ടേബിൾ സ്പൂൺ
  • ഏലക്ക – 3 എണ്ണം
  • ഓയിൽ – ആവശ്യത്തിന്
  • അരിപ്പൊടി – 1 കപ്പ്

ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് നാല് ചെറുപഴം ഇടുക. ചെറുപഴത്തിന് പകരം പഴുത്ത നേന്ത്രപ്പഴവും ഉപയോഗിക്കാം. ഇതിലേക്ക് 2 ടേബിൾ സ്പൂൺ പഞ്ചസാര കൂടി ചേർക്കുക. പഞ്ചസാരയ്ക്ക് പകരം ശർക്കരയും ചേർക്കാം. ഒരു കപ്പ് ചിരകി വച്ച തേങ്ങയും 3 ഏലക്ക തൊലി കളഞ്ഞതും കൂടി ചേർത്ത് ഒട്ടും വെള്ളം ചേർക്കാതെ നന്നായി അടിച്ചെടുക്കുക. ശേഷം വെള്ളം ചേർത്ത് മാവ് നല്ല സ്മൂത്ത് ആയി അടിച്ചെടുക്കുക.

ശേഷം ഒരു കപ്പ് വറുത്ത അരിപ്പൊടിയും ആവശ്യതിന് വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കുക. ഒരു ബൗൾ എടുത്ത് അതിലേക്ക് മാവ് ഒഴിച്ച് ഒരു സ്പൂൺ കൊണ്ട് നന്നായി ഇളക്കുക. ശേഷം ഉണ്ണിയപ്പചട്ടി എടുത്ത് അതിലേക് എണ്ണ ഒഴിച്ച് എണ്ണ ചൂടാവുമ്പോൾ തയ്യാറാക്കി വെച്ച മാവ് കുഴിയിലേക്ക് ഒഴിച്ച് കൊടുക്കുക. ഇത് മീഡിയം ഫ്ലെയ്മിൽ വച്ച് പൊരിച്ചെടുക്കുക. ഒരു ഭാഗം വെന്ത ശേഷം മറു ഭാഗവും വേവിച്ച് കോരി മാറ്റാം. FOOD FIESTA F2 Tasty Cherupazham cocount snacks recipe