ഗോതമ്പു പൊടികൊണ്ടൊരു സൂപ്പർ പുതുപുത്തൻ നാലുമണി പലഹാരം 😋😋 പ്ലേറ്റ് കാലിയാകുന്നതേ അറിയില്ല 😋👌

കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു നാലുമണി പലഹാരമാണ്. കഴിക്കാൻ നല്ല രുചിയാണ് അതോടൊപ്പം നല്ലൊരു ഹെൽത്തി ഫുഡ് കൂടിയാണ്. ഇത് വറുത്തോ ആവിയിൽ വേവിച്ചോ ഉണ്ടാക്കാവുന്നതാണ്. നല്ല സ്വാദാണ്. എളുപ്പത്തിൽ തയ്യാറാക്കുകയും ചെയ്യാം.

അതിനായി ആദ്യം ഒരു പാത്രത്തിൽ ഒരു കപ്പ് ഗോതമ്പുപൊടി എടുക്കുക. കുറച്ചു ഉപ്പും അൽപ്പം ഓയിലും ആവശ്യത്തിനുള്ള വെള്ളം കൂടി ചേർത്ത് കൊടുക്കാം. ചപ്പാത്തി മാവിന്റെ പാകത്തിൽ മാവ് കുഴച്ചെടുക്കാം. നല്ലപോലെ സോഫ്റ്റ് ആയി കുഴച്ചെടുക്കാം.

മറ്റൊരു പാത്രത്തിൽ സവാള, ക്യാപ്‌സിക്കം, പച്ചമുളക്, അൽപ്പം മുളകുപൊടി, ചോളം, മയോണൈസ്സ് എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. ആവശ്യമെങ്കിൽ മുട്ടയോ ചിക്കനോ ഒക്കെ ഇതിൽ ചേർക്കാം. ഇത് മാറ്റിവെക്കാം. ചപ്പാത്തി പരത്തുന്നപോലെ ചെറിയ ഉരുളകളാക്കി വട്ടത്തിൽ പരത്തിയെടുക്കാം.

അതിലേക്കു തയ്യാറായിക്കി വെച്ചിരിക്കുന്ന ഫില്ലിങ് കൂടി ചേർത്ത് മടക്കി അരികുവശം ഒന്ന് പ്രസ് ചെയ്തു ഒട്ടിച്ചു കൊടുക്കാം. എല്ലാം ഫിൽ ചെയ്ത ശേഷം മറ്റൊരു പാത്രത്തിൽ അൽപ്പം മൈദ വെള്ളത്തിൽ കലക്കി വെക്കാം. ഈ ഫില്ലിംഗ് മൈദയിൽ മുക്കി എടുത്തതിനു ശേഷം ബ്രഡ് ക്രെമസിൽ മുക്കി എണ്ണയിൽ വറുത്തെടുക്കാം. credit : Mums Daily