ഹൃദയത്തിലെ ഉണക്ക മുന്തിരിക്ക് ചുവടുവെച്ച് സ്വാസിക- താരത്തിൻ്റെ വീഡിയോ വൈറൽ ആകുന്നു.

മലയാളികളുടെ പ്രിയ നടിയായ സ്വാസിക ഒരു പിടി നല്ല സിനിമ സീരിയലുകളിൽ തൻ്റെ അഭിനയം കാഴ്ച്ച വെച്ചിട്ടുണ്ട്. സിനിമയ്ക്കുപരി സീരിയലിൽ എത്തിയപ്പോഴാണ് സ്വാസികയെ ജനങ്ങൾ ഏറെ ശ്രദ്ധിച്ചു തുടങ്ങിയത്. ഇന്ദ്രൻ്റെ സ്വന്തം സീതയെ എങ്ങനെയാണ് ജനങ്ങൾക്ക് മറക്കുവാൻ കഴിയുക. ജനശ്രദ്ധ പിടിച്ചു പറ്റിയ സീത എന്ന സീരിയൽ കഥാപാത്രം വളരെ പെട്ടെന്നാണ് ജന ഹൃദയങ്ങൾ കീഴsക്കിയത്. സീത എന്ന വേഷപകർച്ച തന്നെയാണ്

സ്വാസികയുടെ കരിയറിൽ വലിയൊരു ബ്രേക്ക് ആയി മാറിയതും. താരത്തിൻ്റെ ജീവിതത്തിൽ നടക്കുന്ന എല്ലാ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. താരം പങ്കുവെക്കുന്ന എല്ലാ വീഡിയോകളും ഉടനടി തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് പതിവാണ്. ഈ ഇടയാണ് താരം താൻ സ്വന്തമായി പണിതീർത്ത തൻ്റെ ഏറെ കാലത്തെ സ്വപ്നമായ ഭവനത്തിൻ്റെ വിശേഷങ്ങൾ വീഡിയോയിലൂടെ പങ്കുവച്ചത്.

വീഡിയോ പങ്കുവച്ചതിന് ശേഷം വീഡിയോക്ക് താഴെ നിരവധി ആരാധകരാണ് ആശംസകൾ നേർന്നു കൊണ്ട് കമൻറ് ചെയ്തിരിക്കുന്നത്. ഇപ്പോൾ ഇതാ താരം ഉണക്കമുന്തിരി എന്നു തുടങ്ങുന്ന ഹൃദയത്തിലെ ഹിറ്റ് സോങ്ങിന് ചുവടുവച്ചിരിക്കുന്ന വീഡിയോ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചു വാങ്ങുകയായിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയമെന്ന ചിത്രത്തിൽ വിനീതിൻ്റെ ഭാര്യ ദിവ്യയെ കൊണ്ടാണ് അദ്ദേഹം ഈ ഗാനം പാടിപ്പിച്ചിരിക്കുന്നത്.

ഗാനം പുറത്തു വന്നതോടെ വലിയ തരത്തിൽ ജന സ്വീകാര്യത നേടി ഗാനം ഹിറ്റ് ആയി മാറുകയായിരുന്നു. ഇപ്പോൾ സ്വാസിക ഉണക്ക മുന്തിരിക്കു ചുവടു വെച്ചതോടെ ഒന്നു കൂടെ ഗാനത്തെ ജനങ്ങൾ നെഞ്ചിലേറ്റിയിരിക്കുകയാണ്. ഇനിയും സ്വാസികയുടെ ഇതുപോലെയുള്ള വീഡിയോകൾക്കു വേണ്ടി കാത്തിരിക്കുയാണ് ആരാധകർ എന്നതിൽ ഒരു സംശയവുമില്ല.