തന്റെ വലിയ സ്വപ്നം സാക്ഷാത്കരിച്ച പ്രിയനടി സ്വാസികയ്ക്ക് ആശംസകളുമായി പ്രിയപ്പെട്ടവർ. പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം.!!

പ്രേക്ഷകർക്ക് ഒരുപാട് പ്രിയങ്കരിയായ നടിയും അവതാരികയും ആണ് സ്വാസിക വിജയ്. ശ്വാസികയുടെ സ്വപ്ന ഭവനത്തിന്റെ പാലുകാച്ചൽ ചടങ്ങ് ആണ് താരം തന്റെ യൂട്യൂബ് ചാനൽ വഴി പങ്കുവച്ചിരിക്കുന്നത്. സ്വപ്നം സാക്ഷാത്കരിച്ചതിന്റെ പേരിൽ ഒത്തിരി പേരാണ് അഭിനന്ദനങ്ങളും പറഞ്ഞു സ്വാസികയെ വിളിക്കുന്നത്. സന്തോഷം ആണെന്നും പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം. സ്വന്തമായി ഉണ്ടാക്കിയ കാശുകൊണ്ട് ഒരു വീട് വയ്ക്കണം അതൊരു അഭിമാനം തന്നെയാണ് എന്ന് കൂടെ പ്രവർത്തിക്കുന്നവർ പറയുന്നു.

തന്റെ ചാനലിലൂടെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരോട് പങ്കുവയ്ക്കാറുണ്ട് അങ്ങനെയും വളരെ സുപരിചിതയാണ് നമ്മുടെ പ്രിയ നടി. പുതിയ വീടും പാലുകാച്ചൽ വിശേങ്ങളുമാണ് പുതുതായി സ്വാസിക പ്രേക്ഷകരോട് പങ്കുവച്ചിരിക്കുന്നത്. യൂട്യൂബ് വീഡിയോ കളിലൂടെ ആണ് താരം തന്റെ സന്തോഷവാർത്ത പങ്കുവെച്ചിരിക്കുന്നത് ഒത്തിരി സന്തോഷം ആയിട്ടാണ് ആ വാർത്ത പങ്കുവയ്ക്കുന്നത്. കൂടാതെ വളരെയധികം ഇഷ്ടമുള്ള സ്ഥലമാണ് ഇത് അതുകൊണ്ട് തന്നെയാണ് ഇവിടെ വീട് വാങ്ങിയത് എന്നും താരം വ്യക്തമാക്കുന്നു. വീട് മേടിച്ച് അതിൽ പണികളൊക്കെ ചെയ്യുമ്പോൾ

സുഖകരമായ ഒരു ടെൻഷൻ ഉണ്ട് അത് അനുഭവിച്ച് തന്നെ വേണം അറിയാൻ, അതിന്റെ ഒരു സന്തോഷം കൂടി സ്വാസിക പ്രേക്ഷകരോട് പങ്കുവെക്കുന്നു. സ്വന്തമായി തന്റെ പേരിൽ ഒരു വീട് വാങ്ങിയതിന്റെ സന്തോഷം അത് പറഞ്ഞറിയിക്കാനാവാത്തതാണ് എന്നും സ്വാസിക കൂട്ടിച്ചേർക്കുന്നു. പാലുകാച്ചൽ വേഗത്തിൽ നടത്തുകയായിരുന്നു എന്നും, ഗണപതി ഹോമം ഒക്കെ ബന്ധുക്കളോടൊപ്പം നേരത്തെ കഴിഞ്ഞു എന്നും പറയുന്നുണ്ട് വീഡിയോയിൽ. കൂടാതെ പാലുകാച്ചൽ ചടങ്ങിൽ ഉപയോഗിച്ചിരിക്കുന്ന സാധനങ്ങൾ ചൂരൽ കോട്ട അങ്ങനെ മറ്റു സാധനങ്ങൾ എല്ലാം പരിചയപെടുത്തുന്നുണ്ട്.

എന്നും അവിടെ താമസിക്കാൻ അല്ല ഇടയ്ക്കൊക്കെ അവിടെ പോയി താമസിക്കുകയുള്ളു എന്നും എല്ലാം സ്വാസിക പങ്കുവച്ചിരുന്നു. ഡാഫോഡിൽസ് എന്നാണ് സ്വാസികയുടെ ഫ്ലാറ്റിന്റെ പേര് കയ്യിലുള്ള പൈസയും കുറച്ചു ലോണ് കൂടി എടുത്തിട്ടാണ് ഫ്ലാറ്റ് സ്വന്തമാക്കിയത്. ജോയ്സി മാത്യു എന്നാണ് വീടിന്റെ പേര് കൊടുത്തിരിക്കുന്നത് എങ്കിലും കുറച്ചു നാൾ കഴിഞ്ഞിട്ട് അത് സ്വാസിക വിജയ് എന്നോ അല്ലെങ്കിൽ പൂജാ വിജയ് എന്നൊ മാറ്റുമെന്നും സ്വാസിക പറയുന്നു. ഒരിക്കലും ഇത് വിട്ടുകളയരുത് എന്നും എന്നും സന്തോഷത്തോടെ ഇരിക്കുക എന്ന് ആശംസിച്ചുകൊണ്ട് സിനിമാലോകവും പ്രേക്ഷകരും ശ്വാസികയുടെ ഒപ്പമുണ്ട്.