സ്വാസിക പൊളിച്ചടുക്കി.!! സാമി.. സാമി.. ഗാനത്തിന് നൃത്ത ചുവടുകളുമായി സ്വാസിക; സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ വൈറൽ ആകുന്നു.

സിനിമാ പ്രേക്ഷകർക്കും മിനി സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയായ നടിയാണ് സ്വാസിക. ആദ്യകാലത്ത് നർത്തകിയും ടെലിവിഷൻ അവതാരകയുമായി തിളങ്ങിയ സ്വാസിക ‘വൈഗൈ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർത്ഥ പേര്. സിനിമയേക്കാൾ സീരിയലുകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേത്രിയാണ് സ്വാസിക.

ദത്തുപുത്രി, സീത എന്നീ സീരിയലുകൾ സ്വാസികയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു. കട്ടപ്പനയിലെ ഋതിക് റോഷനി’ലെ തേപ്പുകാരിയായും ‘സീത’ എന്ന സീരിയലിലെ സീതയായും ‘പൊറിഞ്ചു മറിയം ജോസി’ൽ ചെമ്പൻ വിനോദിന്റെ ഭാര്യയായെത്തിയുമൊക്കെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സ്വാസിക കൂടുതൽ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ അഭിനയരംഗത്ത് സജീവമാകുകയാണ് ഇപ്പൊൾ. അടുത്തിടെ ‘വാസന്തി’ എന്ന

ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും സ്വാസിക സ്വന്തമാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ നടി സ്വാസിക ഇപ്പോഴിതാ ‘ പുഷ്പ ‘ എന്ന സിനിമയിലെ ‘ സാമി.. സാമി.. ‘ ഗാനത്തിന് നൃത്ത ചുവടുകളുമായി എത്തിയിരിക്കുകയാണ്. “പുഷ്പ ട്രെൻഡിങ് നെവർ സ്റ്റോപ് ” എന്ന അടിക്കുറിപ്പോടെയാണ്

വീഡിയോ പങ്കിട്ടിരിക്കുന്നത്. വീഡിയോയിൽ വളരെ ഊർജസ്വലമായാണ് സ്വാസിക വെള്ള ഷർട്ടും നീല പാൻ്റും ഇട്ട് പാട്ടിന് ചുവടുകൾ വെക്കുന്നത്. നിരവധി ആരാധകരാണ് വീഡിയോക്ക് താഴെ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച റീൽ ഇതിനോടകം വൈറലായി കഴിഞ്ഞു.