താരപുത്രിക്ക് മോദിജി വിവാഹ സമ്മാനം കണ്ടോ.!?സുരേഷേട്ടന്റെ ഭാഗ്യമോൾക്ക് കല്യാണം.!!ഭാരതത്തിൻ്റെ പ്രധാനമന്ത്രിയിൽ നിന്നും ക്ഷണം ആരംഭിച്ച് സൂപ്പർസ്റ്റാർ കുടുംബം|Suresh Gopi Invites Narendra Modi To Daughter Bhagya Suresh Wedding Viral

Suresh Gopi Invites Narendra Modi To Daughter Bhagya Suresh Wedding Viralസുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് ഗോപിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത് കഴിഞ്ഞ ജൂലൈയിലായിരുന്നു. സുരേഷ്ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു നിശ്ചയം കഴിഞ്ഞത്. ബിസിനസുകാരനായ ശ്രേയസ് മോഹനാണ് ഭാഗ്യയെ വിവാഹം കഴിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ജനുവരി 17നാണ് ഭാഗ്യയുടെയും ശ്രേയസിൻ്റെയും വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കുന്ന വാർത്തയാണ് സുരേഷ് ഗോപി താരത്തിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്നത്. ഭാര്യ രാധികയ്ക്കും മകൾ ഭാഗ്യയ്ക്കുമൊപ്പം താമരയുടെ ആകൃതിയിലുള്ള ആറന്മുള കണ്ണാടി സമ്മാനിക്കുന്നതാണ് ചിത്രത്തിലുള്ളത്.’Modi the family man. PARIVAROM ki NETA’ എന്ന തലക്കൊട്ടോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. കൂടാതെ താരത്തിൻ്റെ ഫെയ്സ്ബുക്ക് സ്റ്റോറിയിൽ മകളുടെ വിവാഹ കത്ത് പ്രധാനമന്ത്രിക്ക് കൈമാറുന്ന ചിത്രവും കാണാം.

ഇന്നലെ രാവിലെ 11 മണിക്ക് ശേഷമായിരുന്നു പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരുന്നത്. എന്നാൽ അത്യാവശ്യമായി രാജസ്ഥാനിൽ പോവേണ്ടി വന്നതിനാൽ കൂടിക്കാഴ്ച വൈകുന്നേരം 4 മണിക്ക് ശേഷം വയ്ക്കുകയായിരുന്നു. കൂടിക്കാഴ്ചയിൽ കൊൽക്കത്തയിൽ പോയി പുതിയ പദവി ഏറ്റെടുത്ത ശേഷം വിശദമായി പഠിച്ച് ചലച്ചിത്ര സംബന്ധമായ ഒരു റിപ്പോർട്ട് തയ്യാറാക്കി തരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.

കൂടാതെ സുരേഷ് ഗോപി കരിവന്നൂർ ബാങ്കിൽ നിന്നും തൃശൂർ സഹകരണ ബാങ്കിലേക്ക് നടത്തിയ പദയാത്ര ലൈവായി കണ്ടിരുന്നുവെന്നും, സാധാരണ ജനങ്ങൾക്ക് വേണ്ടി സുരേഷ് ഗോപി നടത്തുന്ന സേവനങ്ങൾ എൻ്റെ ശ്രദ്ധയിൽ പെട്ടിരുന്നുവെന്ന് പ്രധാനമന്ത്രി പറയുകയും ചെയ്തു. രാധികയോട് ഭർത്താവിൻ്റെ ആരോഗ്യ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ വേണമെന്നും മോദി പറഞ്ഞു. വിവാഹിതയാകാൻ പോകുന്ന മകൾ ഭാഗ്യയ്ക്ക് അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുകയും ചെയ്തു. സുരേഷ്ഗോപിയുമായി അര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച നടത്തിയിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.Suresh Gopi Invites Narendra Modi To Daughter Bhagya Suresh Wedding Viral

View this post on Instagram

A post shared by Suressh Gopi (@sureshgopi)