ബെൻസുകൾ കൊണ്ട് ഗാരേജ് നിറക്കാൻ ഒരുങ്ങി സുരാജ് വെഞ്ഞാറമൂട് ; ഇത്തവണ സ്വന്തമാക്കിയത് കോടികൾ വിലപിടിപ്പുള്ള എസ്യുവി.

ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച്, മലയാള സിനിമയിൽ തന്റേതായ ഒരു ഇടം കണ്ടെത്തിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. മൂന്ന് തവണ മികച്ച ഹാസ്യതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് ജേതാവായ സുരാജ് വെഞ്ഞാറമൂട്, പിന്നീട് സഹനടനായും, വില്ലനായും, നായകനായുമെല്ലാം മലയാള സിനിമയിൽ തിളങ്ങി നിന്നു. മികച്ച നടനുള്ള ദേശീയ – സംസ്ഥാന അവാർഡ് ജേതാവായ

സുരാജ് വെഞ്ഞാറമൂട് ഇപ്പോൾ മലയാള നടന്മാർക്കിടയിലെ സമ്പന്നരുടെ പട്ടികയിൽ ഒരാൾ കൂടിയാണ്. ബെൻസിന്റെ സെഡാനായ എസ് ക്ലാസ് ആഡംബര വാഹനം സ്വന്തമായുള്ള സുരാജ്, ഇപ്പോൾ ബെൻസിന്റെ ഒരു പുതു പുത്തൻ മോഡൽ കൂടി സ്വന്തമാക്കിയിരിക്കുകയാണ്. മെഴ്സിഡീസ് ബെൻസിന്റെ അത്യാഡംബര എസ്‍യുവിയായ ജിഎൽഎസ് 400 ഡിയാണ് നടൻ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത് മെഴ്സിഡീസിന്റെ ഏറ്റവും വലിയ അത്യാഡംബര

എസ്‍യുവികളിലൊന്നായ ജിഎൽഎസ് 400 ഡി, കുടുംബസമേതം കൊച്ചിയിലെ മെഴ്സിഡീസ് ഡീലർമാരായ കോസ്റ്റൽ സ്റ്റാറിൽ എത്തിയാണ് സുരാജ് സ്വന്തമാക്കിയത്. ദേശീയ – സംസ്ഥാന അവാർഡ് ജേതാവായ സുരാജിന് വാഹനം കൈമാറുന്നതിനായി കോസ്റ്റൽ സ്റ്റാറിൽ ചെറിയ ചടങ്ങും വിതരണക്കാർ ഒരുക്കിയിരുന്നു. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിൽ എത്താൻ 6.3 സെക്കൻഡ് മാത്രം എടുക്കുന്ന ഈ വാഹനത്തിന് കരുത്തേകുന്നത്

അതിന്റെ 3 ലിറ്റർ ഡീസൽ എഞ്ചിനാണ്. 330 എച്ച്പി കരുത്തും 700 എൻഎം ടോർക്കുമുള്ള വാഹനത്തിന്, ഏകദേശം 1.08 കോടി രൂപയാണ് എക്സ്ഷോറൂം വില. ഭാര്യക്കും അമ്മയ്ക്കും മക്കൾക്കുമൊപ്പം നിന്ന് താക്കോൽ സ്വീകരിക്കുന്ന സുരാജിന്റെ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.