മലയാളികളുടെ നാലുപതിറ്റാണ്ടിന്റെ സമ്പാദ്യം !! പ്രിയപ്പെട്ട വാനമ്പാടിക്ക് ഇന്ന് പിറന്നാൾ!! ചിത്രക്ക് പാട്ടിലൂടെ ആശംസകളേകി സുജാതയും കുടുംബവും!!|sujatha wish to KS Chithra 6oth Birthday latest

sujatha wish to KS Chithra 6oth Birthday latestമലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രക്ക് ഇന്ന് അറുപതാം പിറന്നാൾ. 1979-ൽ സംഗീത ലോകത്തേക്ക് കടന്നു വന്ന കെഎസ് ചിത്ര, ഇന്ന് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകൾക്ക് പുറമെ ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച് തുടങ്ങിയ വിദേശ ഭാഷകളിലുമായി 25,000-ത്തിലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആരാധകർക്ക് പുറമെ മലയാള സിനിമ – സംഗീത ലോകത്ത് നിന്നും നിരവധി പേരാണ് ചിത്രക്ക് ജന്മദിനാശംസകൾ നേർന്ന് രംഗത്ത് എത്തുന്നത്.

സാമൂഹ്യ മാധ്യമങ്ങൾ വഴി ചിത്രക്ക് ലഭിച്ച പിറന്നാൾ ആശംസകളിൽ ഏറ്റവും ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് സുജാത മോഹൻ പങ്കുവെച്ച ജന്മദിനാശംസകൾ. തന്റെ കുടുംബത്തോടൊപ്പം കെഎസ് ചിത്രക്ക് ജന്മദിന ആശംസകൾ നേരുന്ന വീഡിയോ ആണ് സുജാത പങ്കുവെച്ചിരിക്കുന്നത്. ഇരുവരും ചേർന്ന് നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ചിത്ര തന്റെ അനിയത്തിയാണ് എന്ന കാര്യം സന്തോഷത്തോടെ പറഞ്ഞുകൊണ്ടാണ് സുജാത ജന്മദിനാശംസകൾ നേർന്നത്.

sujatha wish to KS Chithra 6oth Birthday latest

“ഞങ്ങളുടെ പ്രിയപ്പെട്ട രാപ്പാടി, ചിത്രയ്ക്ക് ജന്മദിനാശംസകൾ. ദൈവം നിങ്ങളെ കൂടുതൽ കൂടുതൽ ആരോഗ്യവും സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ… നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു,” സുജാത മോഹൻ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ച വീഡിയോക്കൊപ്പം കുറിച്ചു. സുജാതയുടെ ഭർത്താവ് കൃഷ്ണ മോഹൻ, മകളും ഗായികയുമായ ശ്വേത മോഹൻ, പേരമകൾ ശ്രേഷ്ഠ എന്നിവരെല്ലാം ചിത്രക്ക് ആശംസകൾ നേർന്നു.

നടൻ മോഹൻലാലും ചിത്രക്ക് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. “തലമുറകളുടെ പ്രിയ ഗായിക, മലയാളത്തിൻ്റെ വാനമ്പാടി കെ. എസ് ചിത്രയ്ക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ, ” മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു. ഇതിന് പുറമെ ആരാധകരിൽ നിന്നും ചിത്രക്ക് ആശംസകൾ ഒഴുകുകയാണ്.sujatha wish to KS Chithra 6oth Birthday latest