സുധിയെ അവസാനമായി കണ്ട് പൊട്ടിക്കരഞ്ഞ് ലക്ഷ്മിനക്ഷത്രയും നോബിയും !!തങ്ങളുടെ പ്രിയപ്പെട്ട സുധിയെ ഒരു നോക്ക് കാണുവാൻ നിറകണ്ണുകളുമായി സ്റ്റാർമാജിക് താരങ്ങൾ!!|Star Magic Team Last Moment Kollam sudhi latest malayalam

Star Magic Team Last Moment Kollam sudhi latest ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്തുവരുന്ന സ്റ്റാർ മാജിക്കിന്റെ സ്ഥിര സാന്നിധ്യമായിരുന്നു നമ്മെ വിട്ടുപോയ കൊല്ലം സുധി. സ്റ്റാർ മാജിക് എന്ന പരിപാടിയുടെ അവതാരകയായ ലക്ഷ്മി നക്ഷത്ര ഇന്ന് കൊല്ലം സുധിയുടെ മൃതദേഹം കാണാനെത്തി. ലക്ഷ്മി നക്ഷത്ര മാത്രമല്ല ലക്ഷ്മിപ്രിയയും മറ്റ് താരങ്ങളും താരത്തെ അവസാനമായി കാണാൻ എത്തിയിരുന്നു.

സങ്കടം സഹിക്കാൻ ആകാതെ പൊട്ടിക്കരയുകയായിരുന്നു ലക്ഷ്മി നക്ഷത്രയും ലക്ഷ്മിപ്രിയയും. മകളെയും കൊണ്ടാണ് ലക്ഷ്മിപ്രിയ കൊല്ലം സുധിയെ അവസാനമായി കാണാൻ എത്തിയത്.സ്റ്റാർ മാജിക്കിലൂടെയാണ് കൊല്ലം സുധിയുടെ വിശേഷങ്ങൾ ആരാധകർ കൂടുതലായറിഞ്ഞത്. അതുകൊണ്ടുതന്നെ സ്റ്റാർ മാജിക് പ്രേക്ഷകർക്ക് മറക്കാൻ കഴിയാത്ത ഏറെ പ്രിയപ്പെട്ട കലാകാരനാണ് കൊല്ലം സുധി.താരത്തിന്റെ മരണം പ്രേക്ഷകർക്കും ഉൾക്കൊള്ളാൻ കഴിയാത്തതായിരുന്നു. താൻ ആദ്യം ചിന്തിച്ചത് തനിക്ക് ഇത്രയും സഹിക്കാൻ കഴിയുന്നില്ലെങ്കിൽ ഈ കുട്ടികളൊക്കെ എങ്ങനെ അത് സഹിക്കും എന്നൊരു പ്രേക്ഷകൻ കുറിച്ചിരുന്നു.

ഇന്നത്തെ ഒരു വാർത്തയിൽ ഒതുങ്ങിത്തീരാതെ കൊല്ലം സുധി ബാക്കിവച്ച വീട് എന്ന സ്വപ്നം നടത്തി കൊടുക്കണം എന്ന ആഗ്രഹം മുന്നോട്ടുവയ്ക്കുകയാണ് ചില പ്രേക്ഷകർ.”തന്റെ അറിവിൽ കുറേ പേർ ഈ അടുത്ത് മരിച്ചു. പക്ഷേ ഈ മരണം മനസ്സിനെ ഒരുപാട് വേദനിപ്പിച്ചു എന്നൊരു പ്രേക്ഷകൻ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരുന്നു. ” താരത്തെ അടുത്തറിയാത്തവർക്ക് പോലും വേർപാട് സഹിക്കാൻ കഴിയുന്നില്ല. അത് കൊല്ലം സുധി എത്ര പ്രിയപ്പെട്ടവൻ ആയിരുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്.

ഇനിയും ചിരിപ്പിക്കാൻ കഴിയുമായിരുന്ന നല്ലൊരു നടനെയാണ് നമുക്ക് നഷ്ടപ്പെട്ടത്. വളരെ ചുരുക്കം ചിത്രങ്ങളിൽ മാത്രമേ കൊല്ലം സുധി വേഷമിട്ടിട്ടുള്ളൂ എങ്കിൽക്കൂടി ഒരു കലാകാരൻ എന്ന നിലയിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു താരം. അദ്ദേഹത്തിന്റെ മരണവാർത്ത ഞെട്ടലോടെയാണ് ആരാധകർ അറിഞ്ഞത്. താരത്തോട് പ്രേക്ഷകർക്കുള്ള ഇഷ്ടവും സ്നേഹവും വെളിപ്പെടുത്തുന്നതാണ് ഓരോ കമെന്റും.പ്രിയപ്പെട്ട കലാകാരനെ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് ആരാധകർ.Star Magic Team Last Moment Kollam sudhi latest