മിസ് ട്രാൻസ് ഗ്ലോബൽ വേദിയിൽ തിളങ്ങി ശ്രുതി സിതാര: കിരീടമണിയിക്കാനെത്തി നടി ഭാവന.വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.!!

മിസ് ട്രാൻസ് ഗ്ലോബൽ 2021 എന്ന സ്വപ്ന വേദിയിലെത്തി മിന്നിത്തിളങ്ങിയ തരമാണ് ശ്രുതി സിതാര. ശ്രുതിയെ കിരീടമണിയിക്കാനായി നടി ഭാവന എത്തിയ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ശ്രുതിയുടെ വിജയത്തിൽ ഏറെ സന്തുഷ്ടയാണെന്ന് ഭാവന പറഞ്ഞു. ഒപ്പം ശ്രുതിയെ അഭിനന്ദനങ്ങൾ അറിയിക്കുകയും കിരീടം ചൂടിക്കുകയും ചെയ്തു. അതീവ സന്തുഷ്ടയായി കയ്യടിക്കുകയും ശ്രുതിക്കും കൂട്ടർക്കുമൊപ്പം ഫോട്ടോഷൂട്ട്‌ നടത്തുകയും ചെയ്ത ഭാവനയുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

പരിപാടി അവസാനിക്കുന്നതിന് മുന്നോടിയായി ഒരു നൃത്തവും ഭാവന കാഴ്ച വെച്ചു. മുഴുവൻ സോങ്ങിനും ഡാൻസ് ചെയ്തില്ലെങ്കിലും മികച്ച മെയ്‌വഴക്കത്തോട് കൂടിയ ഭാവനയുടെ ഡാൻസ് സ്റ്റെപ്പുകൾ സദസ് കയ്യടികളോടെയാണ് സ്വീകരിച്ചത്. വളരെയധികം പ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരു വിഭാഗമാണ് ട്രാൻസ് കമ്മ്യൂണിറ്റി. ട്രാൻസ്ജെന്റർ എന്നാൽ തെറ്റായി പലരും വ്യാഖ്യാനിക്കാറുണ്ട്. ട്രാൻസ് കമ്മ്യൂണിറ്റിക്ക് തന്നെ അഭിമാനമായ സ്വപ്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ശ്രുതി സിതാര എന്ന ട്രാൻസ് വുമൺ.ശ്രുതിയുടെ നേട്ടം സമൂഹത്തിനു തന്നെ മാതൃകയാണ്. ആത്മവിശ്വാസവും

കഠിനാധ്വാനവും കൊണ്ട് പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാനാകും എന്ന് തെളിയിക്കുകയാണ് ശ്രുതി. ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക സുന്ദരിമാർ മത്സരിക്കുന്ന ആ റാംപിൽ ചുവടു വയ്ക്കാനാകുന്നു എന്നത് തന്നെ അഭിമാനമല്ലേയെന്ന് ശ്രുതി പറയുന്നു. കോവിഡ് പശ്ചാത്തലത്തിൽ ലണ്ടൻ കേന്ദ്രമാക്കി വെർച്വലായിട്ടായിരുന്നു മത്സരം. എട്ടു മാസത്തോളമാണ് മത്സരം നീണ്ടു നിന്നത്. ‘എന്റെ അമ്മ രഞ്ജു രഞ്ജിമാരാണ് എന്നെ ഈ വേദിയിലെത്തിച്ചത്. തീർത്താൽ തീരാത്ത നന്ദിയുണ്ട്. ശ്രുതി സിതാര വികാരധീനയായി പറഞ്ഞു.വൈക്കം ഉദയനാപുരത്ത് പ്രവീൺ

എന്ന ആൺകുട്ടിയായാണ് ശ്രുതി ജനിച്ചത്. ബി.കോം പഠനത്തിനായി കൊച്ചിയിൽ സെന്റ് ആൽബർട്സ് കോളജിൽ എത്തിയപ്പോഴാണ് ആദ്യമായി ട്രാൻസ് സ്ത്രീകളെയും പുരുഷന്മാരെയും കാണുന്നതും അവരെ പരിചയപ്പെടുന്നതും. അവിടെവച്ച് ശ്രുതി സിത്താരയെന്ന് പേരു മാറ്റി, ജോലി നേടി സ്ത്രീയായി ജീവിതം തുടങ്ങി.മറ്റു ട്രാൻസ് സ്ത്രീകളെ അപേക്ഷിച്ച് ശ്രുതി ഭാഗ്യവതിയായിരുന്നു. കുടുംബവും കൂട്ടുകാരും അവളുടെ താൽപര്യങ്ങളെ എന്നും പിന്തുണച്ചു. ഈ പിന്തുണയാണ് ശ്രുതിയുടെ ഉയരങ്ങളിൽ എത്തിക്കുന്നതും.