കുടുംബവിളക്കിലെ ശീതളിന്റെ സഹോദരന്റെ വിവാഹം.!! അനിയത്തിയെ ചേർത്തുപിടിച്ച് സീരിയലിലെ സഹോദരന്മാർ.. വിവാഹത്തിനെത്തിയ താരങ്ങളെ കണ്ടോ..

കുടുംബവിളക്ക് പ്രേക്ഷകരുടെ പ്രിയതാരമാണ് നടി ശ്രീലക്ഷ്മി ശ്രീകുമാർ. നടി മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥാപാത്രത്തിന്റെ മകളായാണ് താരം പരമ്പരയിൽ എത്തുന്നത്. ശ്രീലക്ഷ്മിയുടെ സഹോദരന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. വിവാഹത്തിൽ പങ്കെടുക്കാൻ ശ്രീലക്ഷ്മിയുടെ സഹതാരങ്ങളെല്ലാം എത്തിയിരുന്നു. സീരിയലിലെ സഹോദരങ്ങൾ പുറത്ത് ഒത്തുകൂടിയതിന്റെ വിശേഷങ്ങളാണ്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കുടുംബവിളക്കിലെ ശീതൾ എന്ന കഥാപാത്രത്തിൽ തകർത്തഭിനയയിക്കുമ്പോൾ സ്‌ക്രീനിൽ താരത്തിന് രണ്ട് ജ്യേഷ്ഠന്മാരാണുള്ളത്. സ്വന്തം സഹോദരന്റെ വിവാഹത്തിന് സീരിയലിലെ സഹോദരന്മാരെല്ലാം എത്തിയതാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന വിശേഷം. ആനന്ദ് നാരായൺ, നൂബിൻ, രേഷ്മ തുടങ്ങിയ താരങ്ങളെല്ലാം ശ്രീലക്ഷ്മിയുടെ സന്തോഷത്തിൽ പങ്കുചേരാൻ എത്തിയിരുന്നു.

നടി അമൃത വർണനും ഭർത്താവ് പ്രശാന്തും വിവാഹചടങ്ങുകളിൽ ശ്രീലക്ഷ്മിക്കൊപ്പമുണ്ട്. വിവാഹചടങ്ങുകളുടെ വീഡിയോകളിലെല്ലാം ആനന്ദിനും നൂബിനുമൊക്കെയൊപ്പം ചിരിച്ചുല്ലസിക്കുന്ന ശ്രീലക്ഷ്മിയെയാണ് കാണുന്നത്. സ്വന്തം സഹോദരന്റെ വിവാഹത്തിനും ശ്രീലക്ഷ്മി സീരിയലിലെ സഹോദരന്മാർക്കൊപ്പമാണല്ലോ എന്ന തരത്തിൽ രസകരമായ കമ്മന്റുകളും പുറത്തുവരുന്നുണ്ട്. ചുവപ്പ് നിറത്തിലെ സാരിയിൽ അതിസുന്ദരിയായാണ്

ശ്രീലക്ഷ്മി വിവാഹവേദിയിൽ പ്രത്യക്ഷപ്പെട്ടത്. വിവാഹം നടന്നത് വീടിനടുത്തുള്ള ഒരു ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു. ആനന്ദും നൂബിനുമെല്ലാം സ്വന്തം അനിയത്തിയെന്ന പോലെ തന്നെയാണ് ശ്രീലക്ഷ്മിയെ ചേർത്തുപിടിക്കുന്നത്. കുടുംബവിളക്കിൽ ശീതളായെത്തുന്ന മൂന്നാമത്തെ അഭിനേത്രിയാണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മിക്ക് മികച്ച സ്വീകരണമാണ് ശീതൾ എന്ന കഥാപാത്രത്തിൽ പ്രേക്ഷകർ നൽകിയത്.