അങ്ങനെ അവർ ഒന്നിക്കുകയാണ്.!! പുതുയ സന്തോഷം പങ്കുവെച്ച് മലയാളം സിനിമ സീരിയൽ താരം ശ്രീജിത്ത് വിജയ്..ആശംസകളോടെ താര ലോകം..!!|Sreejith Vijay Prakriti Latest Happy News

Sreejith Vijay Prakriti Latest Happy Newsഎന്നാൽ ഏറ്റവും ഒടുവിൽ താരം പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് സിനിമ പ്രേമികളെ അല്പം ചിന്തിപ്പിക്കുകയും അതുപോലെതന്നെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിട്ടുള്ളത്. തൻറെ നാലാം വിവാഹം ആണെന്നും എല്ലാവരും പ്രാർത്ഥിക്കണമെന്ന് പറഞ്ഞു കൊണ്ടാണ് ശ്രീജിത്ത് ഏറ്റവും പുതിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് താരത്തിന്റെ പോസ്റ്റ് ഇങ്ങനെയാണ്… ഇതും കൂടെ കൂട്ടി എന്റെ നാലാമത്തെ കല്യാണമാണ്. എല്ലാവരും എന്നെ അനുഗ്രഹിക്കണം.

ക്യാപ്ഷന് പിന്നാലെ വധുവിനൊപ്പം ഉള്ള ചിത്രവും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നിലവിൽ സൂര്യ ടിവിയിലെ അമ്മക്കിളിക്കൂട് എന്ന പരമ്പരയിൽ അഭിനയിച്ചു വരുന്ന ശ്രീജിത്തിന്റെ കഥാപാത്രമായ നന്ദൻ വിവാഹം കഴിക്കുന്നതിന്റെ മുന്നോടിയായുള്ള ചിത്രമാണ് താരം തൻറെ സോഷ്യൽ മീഡിയ പേജിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

നന്ദനെന്ന കഥാപാത്രവും ശരണ്യയും തമ്മിലുള്ള വിവാഹം സീരിയലിൽ നടക്കുന്നതിന്റെ തിരക്കുകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പരമ്പരയുടെ പ്രമോ വീഡിയോകൾ കാണിച്ചിരുന്നു. മുൻപും നിരവധി സീരിയലുകളിൽ വിവാഹം കഴിച്ചിട്ടുള്ളത് കൂട്ടിയാണ് ഇതു തന്റെ നാലാമത്തെ വിവാഹമാണെന്ന് താരം പറഞ്ഞിരിക്കുന്നത്.

നിരവധി ആരാധകരെ നേടിയെടുത്ത കഥാപാത്രങ്ങളായ നന്ദനും ശരണ്യക്കും ആശംസകളുമായി നിരവധിപേർ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നുമുണ്ട്. 2018ലാണ് യഥാർത്ഥ ജീവിതത്തിൽ ശ്രീജിത്ത് അർച്ചനയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. അർച്ചനക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ ഇതിനോടകം താരം പങ്കുവെച്ച് കഴിഞ്ഞു.Sreejith Vijay Prakriti Latest Happy News