ഈ താരപുത്രി ആരാണെന്ന് മനസ്സിലായോ?? തെന്നിന്ത്യൻ സിനിമ ലോകത്തെ സുന്ദരിപ്പെണ്ണ്!! |South Indian actress childhood photo

South Indian actress childhood photo തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു നടിയുടെ ബാല്യകാല ചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവെച്ചിരിക്കുന്നത്. വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രമാണ് ഇതുവരെ അഭിനയിച്ചിട്ടുള്ളൂ എങ്കിലും, ഇതിനോടകം തന്നെ ഈ താരം നിരവധി ആരാധകരെ സമ്പാദിച്ചിട്ടുണ്ട്. ഈ കുട്ടിയുടെ മുഖത്തേക്ക് നോക്കി ഇത് ആരാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടോ.

ഒരു നടി എന്നതിനൊപ്പം തന്നെ, ഈ താരം ഒരു താരപുത്രി കൂടിയാണ്. മാത്രമല്ല, ഈ താരത്തെ വിവാഹം കഴിച്ചിരിക്കുന്നതും തെന്നിന്ത്യൻ സിനിമ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു നടൻ ആണ്. തീർച്ചയായും ഇപ്പോൾ ഈ നടി ആരാണെന്നതിനെ കുറിച്ചുള്ള സൂചനകൾ നിങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. അതെ, ‘വനമകൻ’, ‘കാപ്പാൻ’ തുടങ്ങിയ സിനിമകളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടി സയേഷയുടെ ബാല്യകാലചിത്രമാണ് ഇവിടെ നിങ്ങൾ കാണുന്നത്.

South Indian actress childhood photo

പഴയകാല ബോളിവുഡ് നടൻ സുമീത്ത് സൈഗാളിന്റെ മകളാണ് സയേഷ. എന്നാൽ, താരപുത്രി എന്ന ഇമേജ് സയേഷ ഒരിക്കലും ഉപയോഗപ്പെടുത്തിയിട്ടില്ല എന്ന് വേണം പറയാൻ. തെലുങ്ക് ചിത്രത്തിലൂടെയാണ് സയേഷ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. രണ്ടാമതായി, അജയ് ദേവ്ഗൺ നായകനായ ‘ശിവായ്’ എന്ന ബോളിവുഡ് ചിത്രത്തിൽ വേഷമിട്ടു. പിന്നീട്, കോളിവുഡിലേക്ക് ചേക്കേറിയതോടെയാണ് സയേഷ കൂടുതൽ ശ്രദ്ധേയയായി മാറിയത്.

ജയം രവിയുടെ നായികയായി 2017-ൽ ‘വനമകൻ’ എന്ന ചിത്രത്തിൽ വേഷമിട്ട സയേഷ, പിന്നീട്, വിജയ് സേതുപതി, ആര്യ, സൂര്യ തുടങ്ങിയവർക്കൊപ്പം എല്ലാം വേഷമിട്ടു. നടൻ ആര്യ ആണ് സയേഷയുടെ ഭർത്താവ്. ഈ ദമ്പതികൾക്ക് ഒരു കുഞ്ഞുമുണ്ട്. അന്തരിച്ച നടൻ പുനീത് രാജ്കുമാറിനോടൊപ്പം ‘യുവരത്ന’ എന്ന ഒരു കന്നഡ ചിത്രത്തിലും സയേഷ അഭിനയിച്ചിട്ടുണ്ട്.South Indian actress childhood photo

South Indian actress childhood photo