അമ്മയെ പോലെ മകളും സുന്ദരി തന്നെ.!! അനൗഷ്കയ്ക്കും ആദ്വിക്കിനുമൊപ്പം ശാലിനിയും അജിത്തും.. കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ ഏറ്റെടുത്ത് ആരാധകർ.!!

സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തെ മികച്ച താരദമ്പതികളാണ് അജിത്തും ശാലിനിയും. അഭിനയം കൊണ്ട് ഇന്നും സിനിമാ ലോകം കയ്യടക്കികൊണ്ടിരിക്കുന്ന നടനാണ് അജിത്ത്. താരത്തിന്റെ പുതിയ ചിത്രമായ ‘വലിമൈ’ ബോക്സോഫിസിൽ ഹിറ്റായി തിയേറ്ററുകളിൽ മുന്നേറുകയാണ് ഇപ്പോഴും. സിനിമയ്ക്ക് പുറത്തും ധാരാളം ആരാധകരുള്ള താരദമ്പതിമാരാണ് അജിത്തും ശാലിനിയും. സോഷ്യൽ മീഡിയയിൽ തീരെ സജീവമല്ലാത്ത ഇരുവരുടെയും ഓരോ വിശേഷങ്ങൾക്കായി

ഏറെ കാത്തിരിക്കുന്നവരാണ് ഇരുവരുടെയും ആരാധകർ. ഇരുവർക്കും രണ്ട് മക്കൾ ആണ് ഉള്ളത് അനൗഷ്കയും, ആദ്വിക്കും. കഴിഞ്ഞ ദിവസമായിരുന്നു മകൻ ആദ്വിക്കിന്റെ പിറന്നാൾ ദിനം. നിരവധി ആരാധകരാണ് താര പുത്രന് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തെത്തിയിരുന്നത്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത് അജിത്തിന്റെ പുതിയ ലുക്കും കൊടുംബത്തോടൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളുമാണ്. ശാലിനിക്കും മക്കളായ അനൗഷ്കയ്ക്കും ആദ്വിക്കിനും ഒപ്പമുള്ള അജിത്തിന്റെ പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ആദ്വിക്കിന്റെ 7-ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പം ആഘോഷമാക്കിയിരിക്കുന്നത്. താടി നീട്ടി വളർത്തിയ മാസ്സ് ലുക്കിലാണ് താരത്തെ ചിത്രത്തിൽ കാണുന്നത്.

ശാലിനിയുടെ സഹോദരനും നടനുമായ റിച്ചാർഡിനൊപ്പമുള്ള താരത്തിന്റെ ചിത്രവും ഏറെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിട്ടുണ്ട്. അമ്മയെ പോലെ മകളും സുന്ദരി തന്നെ, ജന്മദിനാശംസകൾ, ക്യൂട്ട് ഫാമിലി, മക്കളെല്ലാം വളർന്നു വലുതായല്ലോ.. എന്നിങ്ങനെ നിരവധി കമെന്റുകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മകളായ അനുഷ്‌കയുടെ ചിത്രങ്ങൾ വളരെ അപൂർവ്വമായി മാത്രമാണ് സോഷ്യൽ മീഡിയയിൽ വരാറുള്ളത്. മൂത്ത മകളായ അനൗഷ്കയ്ക്ക് ഇപ്പോൾ പതിനാല് വയസ്സാണ്.