മിന്നൽ മുരളിയിൽ നിന്നും എടുത്തു മാറ്റപ്പെട്ട ഗാനത്തിന്റെ കവർ വേർഷനുമായി ഫ്ലവേഴ്സ് ടോപ് സിംഗർ താരം ; സീതാലക്ഷ്മി.

2021 ഡിസംബർ 24 നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ സിനിമയാണ് മിന്നൽ മുരളി. മാത്രമല്ല, മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ഫിലിം എന്ന നിലയിൽ സിനിമ ജനമനസ്സുകളിൽ ഇടം നേടിയിരുന്നു. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ ടോവിനോ തോമസ് നായകനായും വില്ലനായി ഗുരു സോമസുന്ദരം വേഷമിട്ടു. ഫെമിന ജോർജാണ് നായികാ വേഷത്തെ അവതരിപ്പിച്ചത്. ഓരോ താരങ്ങൾക്കും അവരുടേതായ പ്രാമുഖ്യം സിനിമയിലുണ്ട്. സിനിമയിലെ ഓരോ രംഗങ്ങളും പ്രേക്ഷകരിൽ ആവേശമുണർത്തി എന്നതാണ്.

മിന്നൽ മുരളിയുടെ അമാനുഷിക കഴിവ് കണ്ട ഓരോ വ്യക്തിയും മിന്നൽ മുരളി ആവാൻ ശ്രമിക്കുന്നു. മിന്നൽ മുരളി സിനിമ ഇറങ്ങിയതിനു ശേഷം മിന്നൽ മുരളി ഒറിജിനൽ എന്നെഴുതിയ സാമൂഹിക വിരുദ്ധരെ കുറിച്ചുള്ള വാർത്തയും സമൂഹമാധ്യമങ്ങളിൽ കണ്ടതാണ്. ഇതെല്ലാം പറയുന്നത് മിന്നൽ മുരളി ജനമനസ്സുകളെ എത്രമാത്രം സ്വാധീനിച്ചു എന്നതാണ്. സിനിമയിലെ രംഗങ്ങളെ പോലെതന്നെ പ്രാധാന്യമുള്ള ഒന്നാണ് സിനിമയിലെ പാട്ടുകളും.. ഉയിരേ എന്ന് തുടങ്ങുന്ന ഗാനത്തിന് വൻ ജനപിന്തുണയാണ് ലഭിച്ചത്. ചിത്രം റിലീസ് ആകുന്നതിനു മുന്നേ ഗാനം ഹിറ്റായിരുന്നു.

നായകന് വേണ്ടി മാത്രം രൂപംകൊണ്ട ഒരു പാട്ടാണ് ഉയിരേ.. മനു മഞ്ജിത്ത് എഴുതിയ ഈ വരികൾ സിനിമയിൽ പാടിയത് നാരായണി ഗോപനും, മിഥുൻ ജയരാജും കൂടിയാണ്. എന്നാൽ ഈ സിനിമയിലെ ഈ ഗാനത്തെ കുറിച്ച് അറിയപ്പെടാതെ പോയ ഒരു കാര്യം കൂടി ഉണ്ട്. ഫ്ലവേഴ്സ് ടോപ് സിംഗർ സീതാലക്ഷ്മി ഇതേ ഗാനത്തിന്റെ മറ്റൊരു വേർഷൻ സിനിമക്ക് വേണ്ടി അവതരിപ്പിച്ചിരുന്നു. എന്നാൽ ചില രംഗങ്ങൾ സിനിമയിൽ നിന്നും എടുത്തു മാറ്റിയതിനെ തുടർന്ന് ആ ഗാനവും സിനിമയിൽ ഉൾപ്പെടുത്താൻ ആയില്ല.

സീതാലക്ഷ്മി ഇക്കാര്യം തന്റെ യൂട്യൂബ് ചാനലിലൂടെ ജനങ്ങളോട് തുറന്നു പറയുന്നു. ഉയിരേ എന്ന സോങ്ങിന്റെ കവർ വേർഷൻ ആണ് പ്രേക്ഷകർക്ക് വേണ്ടി സീതാലക്ഷ്മി യൂട്യൂബിലൂടെ പുറത്തിറക്കിയത്. 5 ലക്ഷത്തിൽ പരം സബ്സ്ക്രൈബ്സ് ആണ് സീതാലക്ഷ്മിക്ക് യൂട്യൂബിൽ ഉള്ളത്. യൂട്യൂബിൽ പുറത്തിറങ്ങിയ സീതക്കുട്ടിയുടെ ഗാനത്തിന് ആരാധകരിൽ നിന്നും മികച്ച പ്രതികരണമാണ്. അഞ്ച് ലക്ഷത്തോളം ആളുകളാണ് സീതാലക്ഷ്മിയുടെ പാട്ട് യൂട്യൂബിൽ കണ്ടത്. യൂട്യൂബിൽ ഏറ്റവും കൂടുതൽ വ്യൂസ് ഉള്ള സീതയുടെ ഗാനവും ഇതുതന്നെയാണ്.