സവാളയും ഉള്ളിനീരും ഞെട്ടിക്കും ഗുണങ്ങൾ
മലയാളികളുടെ ഭക്ഷണത്തില്‍ ഒഴിച്ച് കൂടാകാത്ത ഒന്നാണ് സവാള. പുരാതനകാലം മുതല്‍ ചികിത്സാപരമായ ആവശ്യങ്ങള്‍ക്ക് ഉള്ളി ഉപയോഗിച്ചിരുന്നു. സള്‍ഫറിന്റെയും, ക്യുവെര്‍സെറ്റിന്റെയും സാന്നിധ്യമാണ് സവാളക്ക് ഔഷധഗുണം നല്‍കുന്നത്. മികച്ച ആന്റി ഓക്സിഡന്റുകളായ ഇവ ശരീരത്തിലെ ദ്രോഹകാരികളായ മൂലകങ്ങളെ നിര്‍വീര്യമാക്കുന്നു.
സവാളയുടെ ഉപയോഗം രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും രക്താതി സമ്മര്‍ദം തടയുകയും ചെയ്യുന്നു. രക്തക്കുഴലുകള്‍ക്കുള്ളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെയും (അതീറോസ്ക്ലീറോസിസ്) ഇത് തടയുന്നു. ഇതു കൂടാതെ രക്തത്തിലെ പ്ലേറ്റ്ലറ്റുകളില്‍ അടിഞ്ഞു കൂടി രക്തം കട്ടപിടിക്കുന്നതിനെ തടയാനുള്ള പ്രകൃതിദത്തമായ ഗുണവും സവാളയ്ക്കുണ്ട്.
തേനീച്ച കുത്തിയാലുണ്ടാകുന്ന വേദനക്ക് ഉള്ളി നീര് പുരട്ടുന്നത് നല്ലതാണ്. പ്രാണികളോ, തേളോ കുത്തിയാല്‍ ഉള്ളിയുടെ നീരോ, ഉള്ളി അരച്ചതോ പുരട്ടിയാല്‍ മതി. വയറ്റില്‍ അസിഡിറ്റി മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും, ബാക്ടീരിയ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും ഉള്ളി നല്ലൊരു മരുന്നാണ്. സവാളയുടെയും ഉള്ളി നീരിന്റെയും കൂടുതൽ ആരോഗ്യ ഗുണങ്ങളെക്കുറിച്ചറിയാം.
ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.