സാന്ത്വനത്തിലെ ലച്ചു അപ്പച്ചി യഥാർത്ഥത്തിൽ ആരെന്നറിയാമോ.!! ആള് ചില്ലറക്കാരിയല്ല. സീരിയൽ രംഗത്തെ ലേഡി മമ്മൂട്ടി.!! മകനും അഭിനയത്തിൽ തിളങ്ങുന്ന താരം.!!

ടെലിവിഷൻ പ്രേക്ഷകരുടെ മനം കവരുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അടുത്തിടെയാണ് ലച്ചു അപ്പച്ചി എന്ന കഥാപാത്രം സീരിയലിൽ രംഗപ്രവേശം ചെയ്തത്. സാന്ത്വനത്തിന്റെ ഐക്യവും കെട്ടുറപ്പും തകർക്കാൻ അമരാവതിയിലെ തമ്പിയാണ് രാജലക്ഷ്മി എന്ന ലച്ചുവിനെ സാന്ത്വനത്തിലേക്കയക്കുന്നത്. പക്കാ നെഗറ്റീവ് ഷേഡുള്ള ലച്ചു അപ്പച്ചി എന്ന കഥാപാത്രത്തിന് ജീവൻ നൽകുന്നത്

നടി സരിത ബാലകൃഷ്ണനാണ്. വർഷങ്ങളായി അഭിനയരംഗത്തുള്ള താരമാണ് സരിത. ഇതിനുമുന്നേയും നെഗറ്റീവ് റോളുകളിൽ തകർത്തഭിനയിച്ച സരിത ഈയിടെ തകർപ്പൻ കോമഡി, കോമഡി സ്റ്റാർസ് തുടങ്ങിയ പരിപാടികളിലൂടെ കോമഡി വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഏഷ്യാനെറ്റിലെ തന്നെ മൗനരാഗം പരമ്പരയിൽ ശാരി എന്ന നെഗറ്റീവ് റോളിൽ താരം അഭിനയിക്കുന്നുണ്ടായിരുന്നു. എന്നാൽ കോവിഡ് ബാധിച്ച സമയത്ത് ആ സീരിയലിൽ നിന്നും

പിന്മാറുകയായിരുന്നു സരിത. ഇരുപത് വർഷത്തിലേറെയായി അഭിനയരംഗത്തുള്ള സരിത ഒരുകാലത്ത് ഏറെ ഖ്യാതി നേടിയിരുന്ന മിന്നുകെട്ട് എന്ന സീരിയലിന്റെ ടൈറ്റിൽ സോങ്ങിൽ നൃത്തം ചെയ്തതിലൂടെയും പ്രേക്ഷപ്രീതി പിടിച്ചുപറ്റി. കൊച്ചി സ്വദേശിയായ സരിതക്ക് സ്വന്തമായി ഒരു ബ്യൂട്ടി പാർലറുമുണ്ട്. അഭിനയത്തിനും ബിസിനസിനും പുറമേ സ്വന്തമായി തുടങ്ങിയ യൂ ടൂബ് ചാനലിലൂടെ പ്രേക്ഷകരോട് സ്ഥിരം വിശേഷങ്ങൾ പങ്കുവെക്കാറുമുണ്ട് താരം.

ഇരുപത് വർഷങ്ങൾക്കിപ്പുറവും താരത്തിന്റെ രൂപത്തിനും ഭാവത്തിനും ഒരു മാറ്റവും സംഭവിച്ചിട്ടില്ലല്ലോ എന്ന് പലപ്പോഴും പ്രേക്ഷകർ ചോദിക്കാറുണ്ടെന്ന് സരിത പറഞ്ഞിരുന്നു. സ്വന്തമായി ബ്യൂട്ടി പാർലർ ഉണ്ടെങ്കിൽ പോലും ഷൂട്ടിന് വേണ്ടിയല്ലാതെ മേക്കപ്പൊന്നും അധികമായി ഉപയോഗിക്കാത്ത ആളാണ് താനെന്നാണ് സരിത പറഞ്ഞിട്ടുള്ളത്. താരത്തിന്റെ മകൻ കൃഷ്ണമൂർത്തിയും ഇതിനകം അനേകം സീരിയലുകളിൽ അഭിനയിച്ചുകഴിഞ്ഞു. ഇപ്പോൾ സാന്ത്വനത്തിലെ ലച്ചു അപ്പച്ചിയാകുന്നതിന്റെ സന്തോഷത്തിലാണ് സരിത.