സാന്ത്വനത്തിലെ വൈറസ് പടിയിറങ്ങുകയാണോ? ഇത്‌ കോവിഡിനേക്കാൾ ഭയങ്കരമെന്ന് പ്രേക്ഷകർ.!! പക്ഷേ ലച്ചുവിനൊപ്പം അപർണയും സാന്ത്വനം വിടുകയാണ് എന്നറിഞ്ഞ ആധിയിൽ ആരാധകർ…

പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് സാന്ത്വനം. കുടുംബബന്ധങ്ങളിലെ പവിത്രമായ സ്നേഹബന്ധത്തെ സാന്ത്വനം പരമ്പര അടിവരയിട്ട് കാണിക്കുമ്പോൾ ഓരോ എപ്പിസോഡും പ്രേക്ഷകർക്ക് ഏറെ ആസ്വാദ്യകരമാകാറാണ് പതിവ്. സാന്ത്വനം കുടുംബത്തിലെ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നത് തന്നെയായിരുന്നു. ഏതൊരു കുടുംബത്തിലും സംഭവിക്കുന്ന സ്വഭാവികമായ സൗന്ദര്യപ്പിണക്കങ്ങൾക്കും

പരിഭവങ്ങൾക്കുമപ്പുറത്ത് മറ്റൊന്നും സാന്ത്വനത്തിൽ കടന്നുകൂടിയിട്ടുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ സാന്ത്വനത്തിൽ കടന്നുകൂടിയിരിക്കുന്ന വൈറസ് ഒരുപക്ഷേ കോവിഡിനെക്കാളും ഭയങ്കരമാണ്. ഒരു കുടുംബത്തിന്റെ താളം തെറ്റിക്കുമാറാണ് ലച്ചു അപ്പച്ചിയുടെ ചെയ് തികൾ ഓരോന്നും. അപർണയെയും അഞ്ജുവിനെയും തമ്മിലടിപ്പിച്ച് അതിൽ വിജയം കണ്ടിരിക്കുകയാണ് ഇപ്പോൾ ലച്ചു. സാന്ത്വനത്തിന്റെ പുതിയ പ്രൊമോ വീഡിയോയിൽ ഭക്ഷണം വേണ്ടെന്ന് വെച്ച്

പട്ടിണിസമരം ആരംഭിക്കുന്ന അപ്പുവിനെയാണ് കാണിക്കുന്നത്. വിവരമറിഞ്ഞ് തമ്പി മകളെ വിളിക്കുന്നുമുണ്ട്. ഇപ്പോൾ തന്നെ സാന്ത്വനത്തിലേക്ക് ഒരു വണ്ടി വിടാമെന്നും അതിൽ കയറി ഇങ്ങോട്ട് പോരെന്നുമാണ് തമ്പി പറയുന്നത്. പിന്നാലെ ലച്ചു ബാലനെ കണ്ട് താൻ അമരാവതിയിലേക്ക് പോകുകയാണെന്ന് പറയുന്നുണ്ട്. താൻ പോകുമ്പോൾ കൂടെ അപർണയുമുണ്ടാകും എന്നാണ് ലച്ചു പറയുന്നത്. ഇത്‌ കേട്ട് ഹരി ഉൾപ്പെടെ എല്ലാവരും ഞെട്ടുകയാണ്.

അപ്പു അമരാവതിയിലെത്തിയാൽ പതിയെ ഹരിയും എത്തുമെന്നും പിന്നെ എങ്ങനെ ഹരിയെ ഇവിടെ പിടിച്ചുനിർത്തണമെന്ന് തനിക്കറിയാമെന്നുമാണ് തമ്പി ഭാര്യയോട് പറയുന്നത്. എന്താണെങ്കിലും പ്രേക്ഷകർ ഇനി അറിയാൻ ആഗ്രഹിക്കുന്നത് ലച്ചു അപ്പച്ചിയുടെയും തമ്പിയുടെയും വാക്ക് കേട്ട് സാന്ത്വനം പോലൊരു സ്നേഹപൂർണമായ കുടുംബത്തിൽ നിന്നും അപ്പു പടിയിറങ്ങുമോ എന്നതാണ്. കൂടുതൽ നിർണ്ണായകമായ രംഗങ്ങളിലേക്കാണ് സാന്ത്വനം കടക്കുന്നത്.