മര ണവീട്ടിലും ജയന്തിയുടെ കുത്തിത്തിരിപ്പിന് കുറവില്ല!!ചിത കത്തി അടങ്ങും മുൻപ് സാന്ത്വനത്തിൽ അടുത്ത ദുരന്തം!! ലക്ഷ്മി അമ്മയ്ക്ക് കൊടുത്ത വാക്കു പാലിച്ചു അപ്പു!!|Santhwanam today episode promo sept 29 malayalam

Santhwanam today episode promo sept 29 malayalamമലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയിൽ വളരെ വേദനാപരമായ രംഗങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്‌.കഴിഞ്ഞ മൂന്ന് ദിവസമായി സാന്ത്വനത്തിൽ ഗൃഹനാഥ ലക്ഷ്മി അമ്മ മരിച്ചതിൻ്റെ വിഷമ രംഗങ്ങളാണ് അരങ്ങേറിയത്. കണ്ണൻ വന്നതിനു ശേഷം ചടങ്ങുകൾ നടത്താനായി പറയുകയായിരുന്നു. ഇത് കേട്ട് എല്ലാവരും പൊട്ടിക്കരയുകയായിരുന്നു. ചടങ്ങുകൾക്കായി ബാലനും, ഹരിയും, ശിവനും, കണ്ണനും പൊട്ടിക്കരഞ്ഞുകൊണ്ടാണ് പോവുന്നത്.

ഇനി ഞങ്ങളുടെ അമ്മയെ കാണാൻ കഴിയില്ലല്ലോ എന്ന വലിയൊരു വേദനാകരമായ വാക്കുകളാണ് എല്ലാരിൽ നിന്നും ഉയരുന്നത്. ചിതയിലേക്കെടുത്തപ്പോൾ ബാലൻ അന്ത്യകർമ്മങ്ങൾ ചെയ്യുമ്പോൾ പിറകിലായി മൂന്നു അനുജന്മാരും ചടങ്ങുകൾ ഒത്തുചേർന്ന് ചെയ്തു. എല്ലാവരും തളർന്ന് ഇരിക്കുകയാണ്. ചടങ്ങുകൾ കഴിഞ്ഞ ശേഷം കാത്തുചേച്ചി അടുക്കളയിലേക്ക് കയറി. അപ്പോൾ കുത്തുവാക്കുകളുമായി ജയന്തി കയറി വന്നു. ലക്ഷ്മി അമ്മ മരിച്ചതോടെ ഇനി ദേവിയുടെ ഭരണമായിരിക്കും ഇവിടെ എന്നും,

അതിനാൽ ഇനി സ്വത്തു ഭാഗം വയ്ക്കലും, എല്ലാവരും അവരുടെ കാര്യങ്ങൾ നോക്കി പോകുമെന്നും പറയുകയാണ് കാത്തുചേച്ചിയോട്. കഞ്ഞിയൊക്കെ ഉണ്ടാക്കിയ ശേഷം എല്ലാവരെയും കഞ്ഞി കുടിക്കാൻ വിളിച്ചപ്പോൾ, അഞ്ജുവും ,അപ്പുവും, സാവിത്രി അമ്മായിയുമൊക്കെ വന്ന് കഞ്ഞി കുടിക്കുകയായിരുന്നു. അതിനിടയിൽ അവിടെയും വന്ന് ജയന്തി കുത്തുവാക്കുകൾ പറയുകയായിരുന്നു. തമ്പി സർ ഇങ്ങനെയൊരു ക്രൂരത ചെയ്തതാണല്ലോ ലക്ഷ്മി അമ്മ മരിക്കാൻ കാരണമെന്നും,

ഇല്ലെങ്കിൽ ഇപ്പോഴും ലക്ഷ്മിയമ്മച്ചിയെ ഇവിടെ കാണാമായിരുന്നുവെന്നും പറയുകയായിരുന്നു ജയന്തി. ഇത് കേട്ട് എല്ലാവർക്കും കൂടുതൽ വിഷമം വരികയാണ്. അപ്പോഴാണ് അപ്പുവിനിട്ട് പിന്നെയും വേദനിപ്പിക്കുന്നത്. ഇത്രയൊക്കെ നടന്നിട്ടും അപ്പുമോൾ ഇവിടെ താമസിക്കുന്നുണ്ടല്ലോ തുടങ്ങി പല കാര്യങ്ങളും പറഞ്ഞ് ജയന്തി എല്ലാവരെയും കൂടുതൽ വേദനിപ്പിച്ച് രസിക്കുകയാണ്. അങ്ങനെ പ്രേക്ഷരെ മുഴുവൻ വേദനയിലാഴ്ത്തുന്ന മറ്റൊരു പ്രൊമോ കൂടിയാണ് ഇന്നത്തെ എപ്പിസോഡിലുള്ളത്.Santhwanam today episode promo sept 29 malayalam