തൊഴു കൈയ്യോടെ തമ്പി!!ഡാഡിയ്ക്ക് വേദനിച്ചാൽ ഈ മകൾ സഹിക്കുമോ ??ബാലൻ ശിവൻ്റെ രക്ഷയ്ക്കെത്തുമ്പോൾ സാന്ത്വനത്തിൽ ഇനി കിടിലൻ ട്വിസ്റ്റ്!!|santhwanam today episode promo sept 13 malayalam

santhwanam today episode promo sept 13 malayalam:ഏഷ്യാനെറ്റ് സീരിയൽ പ്രേക്ഷകരുടെ പ്രിയ പരമ്പരയായ സാന്ത്വനത്തിൽ വീണ്ടും പ്രശ്നങ്ങൾ അരങ്ങേറിയിരിക്കുകയാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശിവൻ്റെ കട പൂട്ടിച്ച തമ്പിയെ പൊരിയെ തല്ലുകയായിരുന്നു ശിവൻ. ഇതൊക്കെ സാന്ത്വനത്തിൽ പോയി എല്ലാവരെയം തമ്പി അറിയിക്കുകയായിരുന്നു. ആകെ സങ്കടത്തിലായ അപ്പുവിനെ സമാധാനിപ്പിക്കാൻ വന്ന ദേവിയ്ക്ക് അപ്പുവിൻ്റെ ചോദ്യത്തിന് മുൻപിൽ ഒന്നും പറയാൻ ആവുന്നില്ല.

അപ്പോഴാണ് അഞ്ജു വരുന്നത്. അഞ്ജുവിനോടും നിൻ്റെ അച്ഛനാണെങ്കിലോ ഇങ്ങനെ ഒരു അവസ്ഥ വരുന്നതെന്ന് അപ്പു ചോദിക്കുന്നുണ്ട്. അതിനും ഉത്തരം പറയാനാവാതെ അഞ്ജു റൂമിൽ പോയി ശിവനെ വിളിക്കുകയാണ്. എന്നാൽ ശിവൻ ഫോണെടുക്കുന്നില്ല. അപ്പോഴാണ് ഹരി ശിവൻ്റെ കടയിലെത്തുന്നത്. കടയിൽ ഉണ്ടാക്കിയ കൂട്ടുകളും, കറികളുമൊക്കെ വേറെ ഏതെങ്കിലും കടയിൽ കൊടുക്കട്ടെയെന്ന് ജോലിക്കാരൻ ചോദിക്കുകയാണ്. കൊടുത്തതിന് ശേഷം നിങ്ങൾ തന്നെ ക്യാഷ് എടുത്തോ എന്ന് പറയുകയാണ് ശിവൻ.

ഹരി അവിടെ എത്തിയതും സാന്ത്വനത്തിൽ എല്ലാവരും വിവരങ്ങളൊക്കെ അറിഞ്ഞ കാര്യം പറയുന്നു. അപ്പുവിന് വിഷമമാവുമല്ലോ എന്നോർക്കുമ്പോഴാണ് വിഷമമെന്നാണ് ശിവൻ പറയുന്നത്. അപ്പോഴാണ് സത്യശീലൻ ബാലേട്ടൻ്റെ കടയിലെത്തുന്നത്. ശിവൻ്റെ കട പൂട്ടിച്ചതും, ശിവൻ തമ്പിയെ അടിച്ച കാര്യങ്ങളൊക്കെ പറയുകയാണ് സത്യശീലൻ. ഇതു കേട്ട ഉടനെ ശിവൻ്റെ കടയിലേക്ക് ഓടിയെത്തുകയാണ് ബാലേട്ടൻ. ശിവനോട് നീ എന്തിനാണ് അങ്ങനെ ചെയ്തതെന്നും, നമുക്ക് വേറെ വല്ലതും ചെയ്ത് കട തുറപ്പിക്കാമായിരുന്നല്ലോ എന്നൊക്കെ ബാലൻ ശിവനോട് പറയുകയാണ്. എന്നാൽ സാന്ത്വനത്തിൽ നിന്ന് മടങ്ങിയ തമ്പിയും മഹേന്ദ്രനും വഴിയിൽ വച്ച് സംസാരിക്കുകയായിരുന്നു.

ശിവന് വേണ്ടത് കൊടുത്തുകൊള്ളാമെന്ന് തന്നെയാണ് തമ്പി പറയുന്നത്. അഞ്ജു പലതും ആലോചിച്ചു നിൽക്കുകയാണ്. അപ്പോഴാണ് അപ്പുവിൻ്റെ മുറിയിൽ നിന്നും കുഞ്ഞു കരയുന്നത്. കുഞ്ഞിൻ്റെ കരച്ചിൽ കേട്ട് അഞ്ജു ഓടിപ്പോയെടുക്കുകയായിരുന്നു. അപ്പോഴാണ് അപ്പു വന്നത്. ദേഷ്യത്തിൽ കുഞ്ഞിനെ കയ്യിൽ നിന്ന് പിടിച്ചു വാങ്ങി, നമ്മളെ ഓർക്കാത്തവർ എൻ്റെ കുഞ്ഞിനെ എടുക്കേണ്ടെന്നു പറയുകയാണ് അപ്പു. ഇത് കേട്ടതും വിഷമിച്ച് പുറത്ത് പോയ അഞ്ജു ദേവിയേടത്തിയോട് കാര്യങ്ങൾ പറയുകയാണ്.അപ്പോഴാണ് ദേവിയ്ക്ക് ബാലൻ്റെ ഫോൺ വരുന്നത്. എല്ലാം അറിഞ്ഞെന്നും, അപ്പു എങ്ങനെയെന്നും അഞ്ജു അടുത്തുണ്ടെങ്കിൽ ഫോൺ കൊടുക്കാനും പറയുകയാണ്. ഫോണെടുത്ത അഞ്ജുവിനോട് വിഷമിക്കേണ്ടെന്ന് പറഞ്ഞ് സമാധാനിപ്പിക്കുകയാണ് ബാലൻ.ഇതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.santhwanam today episode promo sept 13 malayalam