കട തകർക്കാൻ ഭദ്രൻ ഇറക്കിയ വജ്രായുധത്തെ പൊളിച്ചടുക്കി ബാലേട്ടൻ..!!ശിവൻസ് ഊട്ടുപുര ഇനി ഇവർക്ക് താങ്ങാവുമോ…അതോ ഇനി ഇതും കൈവിട്ടു പോകുമോ..!!|Santhwanam today episode promo oct 16 malayalam

Santhwanam today episode promo oct 16 malayalamമലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ കഴിഞ്ഞ ആഴ്ച നടന്നത് സാന്ത്വനം വീട്ടുകാരുടെ വരുമാന മാർഗ്ഗമായിരുന്ന കൃഷ്ണ സ്റ്റോർസ് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു.എന്നാൽ അവസാന എപ്പിസോഡിൽ ഭദ്രൻ ചിറ്റപ്പൻ വന്നത് എല്ലാവർക്കും വീണ്ടും തലവേദനയായിരിക്കുകയാണ്.

സാന്ത്വനത്തിൽ വന്ന് നല്ല സ്നേഹത്തോടെയാണ് സംസാരമെങ്കിലും എല്ലാവർക്കും അവസാനമാണ് മനസിലായത് തറവാട് വീട് ചെറിയ പൈസയ്ക്ക് കൈക്കലാക്കാനുള്ള വരവാണെന്ന്. അച്ഛൻ ഉറങ്ങുന്ന മണ്ണ് ഒരിക്കലും ഞങ്ങൾ തരില്ലെന്ന് ബാലൻ പറഞ്ഞപ്പോൾ ഭദ്രൻ അവരിൽ നിന്നും എങ്ങനെയെങ്കിലും കൈക്കലാക്കണമെന്ന ചിന്തയുമായാണ് പോകുന്നത്. അങ്ങനെ തോമാച്ചൻ്റെ പെങ്ങളുടെ മകനായ റോബിൻ പഞ്ചായത്തിലെ ഉദ്യോഗസ്ഥനാണ്.

അയാളോട് കൃഷ്ണ സ്റ്റോർസ് പൊളിച്ച് പണിഞ്ഞേ മതിയാവു എന്ന് കൃഷ്ണസ്റ്റോർസിൽ പോയാൽ പറയാൻ പറയുന്നു. അയാൾ കടയിലെത്തി നോക്കി അതുപോലെ പറഞ്ഞ് വന്നപ്പോൾ, തോമാച്ചൻ ഭദ്രനിൽ നിന്നും റോബിന് ഒരു പുത്തൻ വലിയ കാറാണ് ഓഫർ പറയുന്നത്. പൊളിച്ചുപണിയണമെന്ന് കേട്ടപ്പോൾ ഒരിക്കലും അത് നടക്കില്ലെന്നാണ് ബാലൻ ശിവനോടും ഹരിയോടും പറയുന്നത്. അവർ വീണ്ടും വിഷമത്തിലാവുകയാണ്. അപ്പോഴാണ് അടച്ചു പൂട്ടിയ ശിവൻസ് ഊട്ടുപുരയ്ക്ക് ലൈസൻസ് കിട്ടുന്നത്.

അപ്പോഴാണ് സാന്ത്വനം വീട്ടിലുള്ളവർക്ക് സമാധാനമാകുന്നത്. അങ്ങനെ ശിവൻ്റെ കട ബാലേട്ടൻ തിരികൊളുത്തി വീണ്ടും ആരംഭിക്കാൻ ശിവൻ തീരുമാനിച്ചു. അങ്ങനെ സാന്ത്വനം വീട്ടിലെ എല്ലാവരും, സാവിത്രി അമ്മായിയും, ശങ്കരമാമനും, സേതുവും ഒക്കെ സന്തോഷത്തോടെ ശിവൻ്റെ കടയിലേക്ക് പോയി. അങ്ങനെ ഊട്ടുപുര അവർ ആഗ്രഹിച്ചത് പോലെ തുടർന്ന് കച്ചവടം ആരംഭിച്ചു. എന്നാൽ സാന്ത്വനം വീട്ടുകാരെ തകർക്കാൻ ഒരുങ്ങി ആണ് ഭദ്രൻ വന്നിരിക്കുന്നത്. ആ തറവാട് വീട് തനിക്ക് സ്വന്തമാക്കണമെന്ന ചിന്തയുമായി ഭദ്രൻ ബാലനെ എങ്ങനെയെങ്കിലും പ്രതിസന്ധിയിലാക്കാനാണ് ശ്രമിക്കുന്നത്. അങ്ങനെ വ്യത്യസ്ത എപ്പിസോഡുകളാണ് അടുത്ത ആഴ്ച സാന്ത്വനത്തിൽ കാണാൻ കഴിയുന്നത്.Santhwanam today episode promo oct 16 malayalam