വമ്പൻ ട്വിസ്റ്റുമായി ബാലൻറെ മുന്നിലേക്ക് അയാൾ വന്നെത്തുന്നു..പഴയ പ്രൗഢിയിലേക്ക് ഇനി ബാലനും കുടുംബവും..!! കൃഷ്ണ സ്‌റ്റോർ തുറക്കാനുള്ള സന്തോഷകരമായ വാർത്തയുമായി ആ മാഡം എത്തുന്നു..!! | santhwanam today episode promo nov 6 malayalam

santhwanam today episode promo nov 6 malayalamഏഷ്യാനെറ്റ് സീരിയൽ ആരാധകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ കഴിഞ്ഞ ആഴ്ച നടന്നത് പ്രേക്ഷകർക്ക് സന്തോഷമുണ്ടാക്കുന്ന രംഗങ്ങളാണ്. കഷ്ടപ്പാടിൽ നിന്ന് ബാലനും കുടുംബവും ഉയർച്ചയിലേക്ക് എത്തുന്ന രംഗങ്ങളാണ് ഈ ആഴ്ച വരാൻ പോകുന്നത്. ചിറ്റപ്പൻ്റെ ശല്യം ഒഴിവായ ശേഷം, ബാലൻ കട എങ്ങനെയെങ്കിലും തുറന്നു കിട്ടാനുള്ള കഠിനമായ ശ്രമത്തിലാണ്. തന്നെ സഹായിച്ച സഖാവിനോട് നന്ദി പറയാൻ പോയ ബാലന്

കേൾക്കേണ്ടി വന്നത് സന്തോഷകരമായ വാർത്തയായിരുന്നു. പുതുതായി വരുന്ന എക്സിക്യൂട്ടീവ് എൻജിനിയർ സഖാവിനറിയാവുന്ന മാഷിൻ്റെ മകളാണെന്ന് കേട്ടപ്പോൾ ബാലന് വലിയ സമാധാനം ആവുകയായിരുന്നു. അതിനിടയിൽ സാന്ത്വനംവീട്ടിൽ കുറുപ്പമ്മാവൻ വരുന്നത്. മാത്തൂർ തറവാട് ബാലന് കിട്ടിയതറിഞ്ഞതും, ഇടയ്ക്ക് നിങ്ങൾ അവിടെ വന്ന് വീടൊക്കെ ക്ലീനാക്കിയിടണമെന്നും പറഞ്ഞ് കുറച്ച് സമയം വീട്ടിലിരുന്ന് അവർ തിരിച്ചുപോയി. കൃഷ്ണസ്റ്റോർ പൂട്ടിയ ശേഷം സാന്ത്വനത്തിൽ വീട്ടു ചിലവിന് പോലും ബുദ്ധിമുട്ടുന്ന

സാഹചര്യമാണ്.ശിവൻ്റെ ഊട്ടുപുര തുടങ്ങിയതോടെ ശിവനാണ് വീട്ടിലെ ചിലവൊക്കെ നടത്തുന്നത്. അത് അപ്പുവിന് നാണക്കേട് തോന്നുന്നതിനാൽ അപ്പു ഇടയ്ക്കിടെ ഹരിയോട് ആ കാര്യം പറഞ്ഞ് വഴക്കിടുകയും ചെയ്യുന്നു. പിന്നീടാണ് കൃഷ്ണ സ്റ്റോർസിലേക്ക് പുതിയ എക്സിക്യൂട്ടിവ് എൻജിനീയറായ മാഡം വരുന്നത്. കടയിൽ വന്ന ശേഷം ഉള്ളിൽ കയറി കടയുടെ ഫോട്ടൊയൊക്കെ എടുത്ത് മാഡം എഴുതാൻ തുടങ്ങി. അവരുടെ പെരുമാറ്റമൊക്കെ കണ്ട് ബാലനും ഹരിയും ശിവനും ടെൻഷനാവുകയാണ്. കടയുടെ കാര്യത്തെ കുറിച്ച് മാഡത്തോട് ബാലൻചോദിച്ചപ്പോൾ, ഇപ്പോൾ എനിക്കൊന്നും പറയാൻ പറ്റില്ലെന്നും, എല്ലാം റഫർ ചെയ്ത ശേഷം

ഞാൻ കാര്യം അറിയിക്കാമെന്നും പറഞ്ഞ് അവർ പോവുകയായിരുന്നു. ഉടൻ തന്നെ ബാലൻ സഖാവിനെ വിളിച്ച് ഈ കാര്യം അറിയിക്കുന്നു. അവർ റിപ്പോർട്ട് തയ്യാറാക്കിയ ശേഷം നമുക്ക് നോക്കാമെന്ന് പറയുകയാണ് സഖാവ്. അപ്പോഴാണ് മാഡം ബാലന് കൃഷ്ണസ്റ്റോർസിന് അനുകൂലമായ മറുപടിയുമായി എത്തുന്നത്. ഇത് കണ്ട് ബാലന് വലിയ സമാധാനം ഉണ്ടാവുന്നു. പക്ഷേ, കൈയിൽ പണമൊന്നുമില്ല എന്നൊരു വിഷമം ഉണ്ട്. കൃഷ്ണ സ്റ്റോർസ് പുതുക്കി കൊണ്ടുവരണമെങ്കിൽ നല്ലൊരു പണം ആവശ്യമാണ്. അപ്പോഴാണ് ശങ്കരമ്മാമൻ ബാലനെ സഹായിക്കാൻ ക്യാഷ് കടം നൽകുന്ന ഒരാളെ പരിചയപ്പെടുത്തുകയാണ്. അങ്ങനെ ആ പണം കിട്ടിയ ശേഷം കൃഷ്ണസ്റ്റോർസ് പുതുക്കി പണിയാനുള്ള ഒരുക്കത്തിലാണ് സാന്ത്വനം കുടുംബം. ഈ ആഴ്ച പ്രേക്ഷകർക്ക് സന്തോഷം നൽകുന്ന എപ്പിസോഡുകളാണ് വരാൻ പോകുന്നത് .santhwanam today episode promo nov 6 malayalam