Santhwanam Today Episode Promo Nov 21 malayalamഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം ഇപ്പോൾ വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. അപ്പുവും പറയേണ്ടത് പറഞ്ഞപ്പോൾ ജയന്തി സാവിത്രി അപ്പച്ചിയുടെ പിന്നാലെ എത്തുകയായിരുന്നു. ഞാനും വരുന്നെന്നും, ഞാൻ പറഞ്ഞ് പോയതിന് ദേവിയോട് മാപ്പ് പറഞ്ഞാണ് ഇറങ്ങിയതെന്നും പറയുകയാണ് ജയന്തി. പിന്നീട് സാവിത്രിയോട് ദേവി നോക്കി കൊള്ളുമെന്ന് പറഞ്ഞ്
സാന്ത്വനത്തിൽ നിർത്താതെ അഞ്ജുവിനെ മൂന്നാല് മാസമാവുമ്പോൾ ചന്ദ്രോത്തേക്ക് കൂട്ടികൊണ്ടുവരണമെന്ന് പറയുകയാണ്. അപ്പോൾ ഒരു ഓട്ടോ വന്നപ്പോൾ അവരുടെ കൂടെ ജയന്തിയും പോവാൻ ഇറങ്ങിയപ്പോൾ ശങ്കരമ്മാമ ജയന്തിയെ കയറ്റിയില്ല. സാന്ത്വനത്തിൽ അഞ്ജുവും ശിവനും, ഒരു കുഞ്ഞുണ്ടായതിൻ്റെ സന്തോഷ നിമിഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു. അമ്മയ്ക്ക് നമ്മുടെ കുഞ്ഞിനെ കാണാൻ പറ്റാത്തതിൻ്റെ ഒരു വിഷമമുണ്ടെന്ന് പറയുകയാണ് ശിവൻ. പിന്നീട് ശിവൻ ഊട്ടുപുരയിലേക്ക്
പോയപ്പോഴാണ് ഒരു കാർ വന്ന് മുറ്റത്ത് നിർത്തുന്നത്. അതിൽ നിന്നും അപ്പുവിൻ്റെ അമ്മ ഇറങ്ങി വരുന്നത് കണ്ട് അഞ്ജു ഞെട്ടിപ്പോയി. ഉടൻ തന്നെ അകത്തേക്ക് വിളിച്ചു പോവുമ്പോൾ ഹാളിൽ കളിച്ചു കൊണ്ടിരിക്കുന്ന ദേവൂട്ടിയെ കാണുന്നത്. കുഞ്ഞിനെ കണ്ടതും അംബിക മോളെ എന്നു വിളിച്ച് എടുക്കാൻ പോയപ്പോൾ, ദേവൂട്ടി അഞ്ജുവിൻ്റെ അടുത്തേക്ക് ഓടിപ്പോയി. നിൻ്റെ മുത്തശ്ശി യാണെന്ന് പറഞ്ഞിട്ടും, ഒട്ടും അടുക്കാതെ
പരിചയമില്ലാത്തവരുടെ അടുത്ത് പോകരുതെന്ന് അമ്മ പറഞ്ഞെന്ന് ദേവൂട്ടി പറഞ്ഞു. ദേവിയെ വിളിച്ച് ഒരു മുത്തശ്ശി വന്നിട്ടുണ്ടെന്ന് പറഞ്ഞു. ദേവി വന്നപ്പോൾ, മോളുടെ മമ്മിയുടെ അമ്മയാണെന്ന് പറഞ്ഞു കൊടുക്കുന്നു. അപ്പോഴാണ് അപ്പു വരുന്നത്. കരഞ്ഞുകൊണ്ട് മമ്മിയും അപ്പുവും കെട്ടിപിടിക്കുകയായിരുന്നു. പന്നീട് റൂമിൽ പോയി അമ്മയും മകളും പലതും സംസാരിച്ചുകൊണ്ടിരുന്നു. ഡാഡിയ്ക്ക് വേണ്ടി വക്കാലത്ത് പറയാനാണെങ്കിൽ അത് വേണ്ടെന്ന് പറയുകയാണ് അപ്പു. ഡാഡിക്ക് വക്കാലത്ത് പറയുന്നില്ലെന്നും, നിന്നെയും ദേവി മോളെയും കാണാൻ കാത്തു നിൽക്കുകയാണ് ഡാഡി എന്നു പറയുകയാണ് അംബിക.അങ്ങനെ വ്യത്യസ്തമായ ഒരു പ്രൊമോയാണ് ഇന്ന് കാണാൻ സാധിച്ചത്.Santhwanam Today Episode Promo Nov 21 malayalam