സാന്ത്വനം കുടുംബത്തെ തമ്മിൽ തല്ലിക്കാൻ ജയന്തി എത്തിയപ്പോൾ..!! ലക്ഷ്മി അമ്മയെ മറന്ന മക്കൾക്ക് തക്ക ശിക്ഷ നൽകി ദേവി..!!കുഞ്ഞിനെ പോലും വെറുതെ വിടാത്ത ജയന്തിക്ക് ഇടിവെട്ട് പണി.!! | Santhwanam today episode promo nov 15 malayalam
Santhwanam today episode promo nov 15 malayalam അപ്പുവിനെ കണ്ടതും ദേവൂട്ടി മമ്മീ എനിക്ക് പ്രസംഗ മത്സരത്തിന് ഒന്നാം സമ്മാനം കിട്ടിയെന്നും, അമ്മയെ കുറിച്ചാണ് ഞാൻ പ്രസംഗിച്ചതെന്നും പറഞ്ഞു.ഇത് കേട്ടപ്പോൾ അപ്പുവിന് വലിയ സന്തോഷമാവുകയും,ക്ലാപ്പ് ചെയ്യുകയും ചെയ്തു. പിന്നീട് ജയന്തിയേടത്തിയോട് വിശേഷങ്ങൾ ചോദിച്ച് അപ്പു ഓഫീസിൽ നിന്ന് വന്നതിനാൽ വസ്ത്രം മാറാൻ പോവുകയായിരുന്നു. ചായ കുടിക്കുകയായിരുന്ന ജയന്തി പെട്ടെന്ന് തന്നെ അപ്പുവിൻ്റെ റൂമിലേക്ക് പോയി. അപ്പു ജയന്തിയെ റൂമിലിരുത്തിയ ശേഷം, നീ ഓഫീസിലെ കാര്യങ്ങൾ മാത്രം
നോക്കിയാൽ മതിയില്ലല്ലോയെന്നും, നിൻ്റെ മകളുടെ കാര്യം നീ നോക്കിയില്ലെങ്കിൽ ദേവിയെ മാത്രം സ്നേഹിച്ച് അവൾ വളരുമെന്നും തുടങ്ങി അപ്പുവിൻ്റെ മനസിനെ വേദനിപ്പിക്കുന്ന കുറച്ച് കാര്യങ്ങൾ പറഞ്ഞു. എന്നാൽ അപ്പു ജയന്തിയുടെ വാക്കുകൾ ഒന്നും കേൾക്കാതെ ജയന്തിയോട് പൊട്ടിത്തെറിക്കുകയായിരുന്നു. നിങ്ങളുടെ സംസാരം കേട്ടപ്പോഴെ എനിക്ക് തോന്നിയെന്നും, നിങ്ങൾ ഇനി അധികമൊന്നും പറയേണ്ടെന്നും പറഞ്ഞു കൊണ്ട് അപ്പു ദേഷ്യത്തിൽ പറയുന്നത് കേട്ട്, ഉടൻ തന്നെ ജയന്തി ദേവി ഞാൻ പോവുകയാണെന്ന്
പറഞ്ഞ് പോവുകയായിരുന്നു. ജയന്തിയേടത്തി എന്താ പെട്ടെന്ന് പോയതെന്ന് അപ്പുവിനോട് ചോദിച്ചപ്പോൾ, ഞാൻ നല്ല ഡോസ് കൊടുത്തെന്ന് പറയുകയാണ് അപ്പു. പിന്നീട് അപ്പു ദേവൂട്ടിയെ പഠിപ്പിക്കുകയായിരുന്നു. ജയന്തി പറഞ്ഞ കാര്യങ്ങൾ അപ്പുവിൻ്റെ മനസിൽ ചെറിയൊരു ചാഞ്ചാട്ടം ഉണ്ടാക്കിയതിനാൽ, ദേവൂട്ടിയോട് നീ മമ്മിയുടെ മോളല്ലേ എന്ന് ചോദിക്കുന്നുണ്ട്. എന്നാൽ ഞാൻ അമ്മയുടെ മോളാണെന്ന് ദേവൂട്ടി പറഞ്ഞപ്പോൾ ചെറിയൊരു മന:പ്രയാസം അപ്പുവിന് ഉണ്ടാവുന്നു. അപ്പോഴാണ് എല്ലാവരും ജോലി കഴിഞ്ഞ് വരുന്നത്. സോഫയിൽ ഇരുന്ന് ബാലേട്ടനും, ഹരിയും പല കാര്യങ്ങളും പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ശിവനും
അഞ്ജുവും വരുന്നത്. പിന്നീട് എല്ലാവരും കുളിയൊക്കെ കഴിഞ്ഞ് ഭക്ഷണം കഴിക്കാനിരുന്നു. ജയന്തി വന്ന കാര്യമൊക്കെ പറഞ്ഞതിനു ശേഷം, നാളത്തെ ദിവസത്തിൻ്റെ പ്രാധാന്യം എന്താണെന്ന് ദേവി വിഷമത്തോടെ എല്ലാവരോടും ചോദിച്ചപ്പോൾ, എല്ലാവരും മുഖത്തോട് മുഖം നോക്കി. പിന്നീട് നാളെ എന്താണ് ദേവിയേടത്തി എന്ന് ശിവൻ ചോദിച്ചപ്പോൾ നാളത്തെ ദിവസം എല്ലാവരും മറന്നല്ലേയെന്നും, അമ്മ മരിച്ച ദിവസമാണെന്നും പറഞ്ഞ് ദേവി വിഷമത്തോടെ റൂമിലേക്ക് പോയി. അത് കേട്ടപ്പോൾ എല്ലാവർക്കും വിഷമമായി. നമ്മുടെ അമ്മയുടെ കാര്യം നമ്മൾ എങ്ങനെ മറന്നെന്നാണ് എല്ലാവരും ആലോചിക്കുന്നത്.ദേവി റൂമിൽ പോയി ദേവൂട്ടിയെ ഉറക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.Santhwanam today episode promo nov 15 malayalam