ചിലപ്പോൾ ഇങ്ങനെയൊക്കെയാണ്,എല്ലാ ബന്ധവും ഉപേക്ഷിച്ച് തമ്പിയെ അടിച്ചിറക്കി അപ്പു!!തമ്പിയുടെ മുഖത്ത് കാറിതുപ്പി തമ്പിയെ ഇറക്കി വിട്ട് ഹരി!!|Santhwanam Today Episode Promo July 7 Malayalam

Santhwanam Today Episode Promo July 7 Malayalamഏഷ്യാനെറ്റ് പ്രേക്ഷകരുടെ സാന്ത്വനം എപ്പിസോഡിൽ പ്രേക്ഷകരെ നൊമ്പരപ്പെടുത്തുന്ന രംഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നത്. അങ്ങനെ പ്രശ്നങ്ങൾ ഏകദേശം തീർന്നു വന്ന് കുഞ്ഞുവാവയുടെ പേരിടൽ ചടങ്ങിനായി ഓരോരുത്തരായി വന്നുകൊണ്ടിരിക്കുന്നതാണ് ഈ ആഴ്ച സീരിയൽ അവസാനിച്ചിരുന്നത്.

എന്നാൽ അടുത്ത ആഴ്ച സീരിയൽ തുടങ്ങുമ്പോൾ കുഞ്ഞാവയുടെ പേരിടൽ ചടങ്ങിൻ്റെ രംഗങ്ങൾ തന്നെയാണ്. ശങ്കരമ്മാമയും, സാവിത്രിയും, ജയന്തിയും വന്ന ശേഷം അവിടേയ്ക്ക് പുതിയ ഒരു അതിഥി വരുന്നതായിരുന്നു അവസാനമായി കണ്ടത്. ഹരിയുടെ സുഹൃത്തായ മഞ്ജിമ ആയിരുന്നു. ഹരി അകത്ത് കൂട്ടിപ്പോയി അമ്മയെയും ഏട്ടത്തിയെയും എല്ലാവരെയും പരിചയപ്പെടുത്തുമ്പോൾ ജയന്തി ഏറ്റുപിടിച്ച് ഇതാരാണെന്ന് ചോദിക്കുന്നു. കുശുമ്പു വർത്തമാനം മഞ്ജിമയോടും പറയുന്നു. എന്നാൽ ജയന്തിയ്ക്കിട്ട് നല്ല പാര പണിയുകയാണ് കണ്ണൻ. ഈ വീട്ടിൽ ഇടയ്ക്കിടയ്ക്ക് വന്ന് പരദൂഷണം നടത്തുന്ന ഒരാ സ്ത്രീയെ കുറിച്ച് ഹരിയേട്ടൻ പറഞ്ഞിട്ടുണ്ടാവുമല്ലോ തുടങ്ങി കണ്ണൻ ജയന്തിയ്ക്ക് നല്ല പണി കൊടുത്തു. പിന്നെ അപ്പുവിൻ്റെ അടുത്ത് മഞ്ജിമ പോയി കുശലാന്വേഷണം നടത്തുകയും ചെയ്തു.

തനിക്ക് ഈ വീട് ഒരു പാടിഷ്ടമായെന്ന് മഞ്ജിമ പറയുന്നു. മഞ്ജിമ പിന്നീട് എല്ലാവരുടെയും മുന്നിൽ വച്ച് പുതിയ ബിസിനസ് തുടങ്ങാൻ പോവുന്നതിനെ കുറിച്ചും, അതിന് 15 ലക്ഷം രൂപ ഞാൻ ഹരിക്ക് സഹായമായി നൽകുമെന്നും, പിന്നീട് ഹരി പണം തിരികെ തന്നാൽ മതി എന്നുകൂടി മഞ്ജിമ പറയുന്നു. പിന്നീട് സന്തോഷത്തോടു കൂടി കൊച്ചുമകളുടെ പേരിടൽ ചടങ്ങിനായി അംബികയും രാജേശ്വരൻ തമ്പിയും വരികയാണ്. എല്ലാവരും ബഹുമാനത്തോടെയും സ്നേഹത്തോടെയും വീട്ടിൽ ക്ഷണിക്കുകയും ചെയ്തു. പിന്നീട് അപ്പുവും ഹരിയും കുഞ്ഞിനെ മടിയിലിരുത്തി ദേവി വിളക്ക് കത്തിച്ച് ചടങ്ങിലേക്ക് പ്രവേശിച്ചു. എല്ലാവരും കുഞ്ഞിന് പേര് ചൊല്ലി വിളിക്കുകയും ഗോൾഡ് നൽകുകയും ചെയ്തു. എന്നാൽ ശിവനും അഞ്ജുവും കുഞ്ഞിന് ഗോൾഡ് ഒന്നും നൽകാത്തതിൽ അവരെ തമ്പി കുറവാക്കുകയാണ് ചെയ്യുന്നത.

അതോടെ പ്രശ്നം വഷളാവുകയായിരുന്നു. ബിസിനസ് ആവശ്യത്തിനായി പണം വീട് പണയം വച്ച് വാങ്ങിയതിനെ കുറിച്ചൊക്കെ പറഞ്ഞ് തമ്പി ആകെ ശിവനെ നാണം കെടുത്തി. പിന്നീട് ശിവൻ അഞ്ജുവിനെ വിളിച്ച് ബാഗുമെടുത്ത് വീട്ടിൽ നിന്നിറങ്ങുകയായിരുന്നു. ഞാൻ കടം വീട്ടിയതിനു ശേഷം മാത്രമേ ഈ വീട്ടിൽ കാലുകുത്തുകയുള്ളൂവെന്ന് തമ്പിയോട് പറഞ്ഞ് ഏട്ടനോടും ഏടത്തിയോടും മാപ്പ് പറഞ്ഞ് രണ്ടു പേരും ഇറങ്ങുകയായിരുന്നു. ബാലനും ദേവിയും കണ്ണനും പോകല്ലേ ശിവ എന്ന് പറഞ്ഞ് പിറകെ പോവുകയും ചെയ്തു. അപ്പോൾ ഉമ്മറത്ത് നിൽക്കുന്ന ഹരിയ്ക്ക് ദേഷ്യം പിടിച്ച് തമ്പിയോട് നിങ്ങൾക്ക് ഇപ്പോൾ സമാധാനമായില്ലേ എന്ന് പറഞ്ഞ് കോളർ പിടിക്കുമ്പോൾ അപ്പുവും ജയന്തിയും പിടിച്ചു വയ്ക്കുകയായിരുന്നു. സന്തോഷകരമായി പേരിടൽ ചടങ്ങ് പൂർത്തിയായ ശേഷം വലിയൊരു കോലാഹലം തന്നെയാണ് സാന്ത്വനംവീട്ടിൽ നടന്നത്.Santhwanam Today Episode Promo July 7 Malayalam