തമ്പിയെ തകർക്കാനുള്ള വഴി അപ്പു തന്നെ സാന്ത്വനവും കുടുംബത്തെ അറിയിക്കുന്നു!! അപ്പുവിന്റെ സമ്മതത്തോടെ ഹരി വീണ്ടും കൃഷ്ണ സ്റ്റോഴ്സിലേക്ക്!! കൃഷ്ണ സ്റ്റോഴ്സിന് ഇനി വെച്ചടി കയറ്റം!! |Santhwanam today episode promo august 16 malayalam

Santhwanam today episode promo august 16 malayalamസാന്ത്വനം പ്രേക്ഷകർക്ക് സന്തോഷം നൽകുന്ന രംഗങ്ങളാണ് ഇപ്പോൾ സീരിയലിൽ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച പ്രേക്ഷകരെ അലോസരപ്പെടുത്തുന്ന രംഗങ്ങളായിരുന്നു നടന്നത്. ഇപ്പോൾ എല്ലാവരും വഴക്കൊന്നുമില്ലാതെ സ്നേഹത്തിൽ കഴിയുന്നത് ആരാധകർക്ക് ആശ്വാസമാണ് ഉണ്ടാവുന്നത്.

ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അപ്പു ഹരിയോട് കടയിൽ പോകുന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു. ഇനി മുതൽ കടയിൽ പോയ്ക്കോളൂവെന്നും, പുതിയ ബിസിനസ് അതിൻ്റെ സമയമാകുമ്പോൾ നടക്കട്ടെ എന്നുമാണ് അപ്പു പറഞ്ഞത്. അത് കേട്ട് ഞെട്ടിയിരിക്കുകയാണ് ഹരി. ബാലനും ദേവിയും കുറേ ദിവസത്തിന് ശേഷമാണ് സമാധാനം കിട്ടിയതെന്ന് പറയുകയായിരുന്നു. അമ്മ പറഞ്ഞ കാര്യങ്ങളും ദേവിയോട് പറഞ്ഞു.

രണ്ടു പേരും സ്വന്തം റൂമിലിരുന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം സംസാരിച്ചിരുന്നു. രാത്രി വൈകിയാണ് ശിവനും അഞ്ജലിയും വന്നത്. രണ്ടു പേരും കണ്ണനെ തമാശ രൂപേണ കളിയാക്കിയാണ് അകത്തേക്ക് പോയത്. പിറ്റേ ദിവസം രാവിലെ ദേവി പൂജാമുറിയിൽ കയറിയതിന് പിന്നാലെ ബാലനും പൂജാമുറിയിലേക്ക് പോയി പ്രാർത്ഥിക്കുകയാണ്. ഇത് കണ്ട് അത്ഭുതപ്പെട്ട് ദേവി ചോദിക്കുന്നുണ്ട്. ഇന്നെന്താ പുതിയ പ്രാർത്ഥനയെന്ന്. അപ്പോഴാണ് ഹരിയുടെ ബിസിനസിൻ്റെ പണത്തിനായി പുതിയൊരു മാർഗ്ഗം കിട്ടിയിട്ടുണ്ടെന്നും, അത് നടക്കാൻ വേണ്ടി പ്രാർത്ഥിക്കാൻ വന്നതാണെന്ന് പറയുകയാണ് ബാലൻ.കൗണ്ടറെ കാണാൻ പോവുന്ന കാര്യം ബാലൻ ദേവിയോട് പറഞ്ഞു. പ്രാർത്ഥന കഴിഞ്ഞ് ദേവി അടുക്കളയിൽ ചെന്നപ്പോൾ കാത്തുചേച്ചിയും അഞ്ജുവും തമ്പിയെ കുറിച്ച് സംസാരിക്കുകയായിരുന്നു. അതു കേട്ട് കൊണ്ടാണ് ദേവി വന്നത്.

തമ്പിയുടെ ദേഷ്യത്തിൻ്റെ കാരണമൊക്കെ ദേവി പറയുന്നു. പിന്നീട് അഞ്ജുവിനോട് നീയെന്താണ് സൈറ്റിൽ പോകാൻ ഒരുങ്ങാത്തതെന്ന് ചോദിച്ചപ്പോൾ ബിസിന സൊക്കെ മതിയാക്കി ഇനി കുടുംബകാര്യം കുറച്ച് നോക്കാമെന്ന് കരുതുകയാണെന്ന് അഞ്ജു പറഞ്ഞു. ബിസിനസ് വിട്ട് കളിക്കേണ്ടെന്നും, വേഗം ഒരുങ്ങിക്കൊള്ളാനും ദേവി പറഞ്ഞു കൊണ്ട് പുറത്ത് ചായയുമായി പോയി. അപ്പോഴാണ് ശിവൻ വന്ന് കടയുടെ താക്കോലിനായി ചോദിക്കുന്നത്. പിറകെ വന്ന് ഹരിയും അത് തന്നെ ചോദിച്ചു.ഇത് കേട്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് എല്ലാവരും. ശിവനോട് ബിസിനസ് ആവശ്യത്തിനായി പോവുന്നില്ലേ എന്ന് ചോദിച്ചു. അപ്പോൾ അഞ്ജു ഇനി ബിസിനസ് ആവശ്യത്തിന് പോകുന്നില്ലെന്നും സൂസനോട് പണം തിരികെ തരാൻ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. ഹരിയോട് ചോദിച്ചപ്പോൾ ബിസിനസ് ആവുന്നതു വരെ കടയിൽ വന്നിരിക്കാമെന്ന് കരുതുകയാണെന്ന് ഹരി പറഞ്ഞു.കടമുണ്ടാക്കി ഇനിയൊരു ബിസിനസ് ഇപ്പോൾ വേണ്ടെന്ന് അപ്പു പറഞ്ഞു. ഇവരുടെ തീരുമാനം കേട്ട് ദേഷ്യപ്പെട്ട് ബാലൻ ആർക്കും താക്കോൽ കൊടുക്കേണ്ടെന്ന് പറഞ്ഞ് അകത്തേക്ക് പോയി. പിറകിൽ ദേവിയും പോവുകയുണ്ടായി. എല്ലാവരും തന്നിഷ്ടത്തിന് തീരുമാനം മാറ്റിക്കൊണ്ടിരിക്കുന്നതോർത്ത് ബാലൻ ദേഷ്യത്തിലിരിക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുന്നു.Santhwanam today episode promo august 16 malayalam