ലച്ചു അപ്പച്ചിയെ കീറി ഒട്ടിച്ച് അഞ്‌ജലി.!! അഞ്ജലിയുടെ നേരെ ചീറിപ്പാഞ്ഞ് അപർണ.!! മാസ്സ് ഡയലോഗടിച്ച് ശിവനും. സാന്ത്വനത്തിൽ ഇത്‌ നിർണ്ണായകമായ രംഗങ്ങൾ…

പ്രേക്ഷകമനം കവർന്ന് മുന്നേറുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. ഏറെ ആരാധകരുള്ള പരമ്പരയിൽ ലച്ചു അപ്പച്ചി എന്ന പുതിയ കഥാപാത്രം രംഗപ്രവേശം ചെയ്തതോടെ കഥ അത്യന്തം നാടകീയമായ ചില രംഗങ്ങൾക്ക് സാക്ഷ്യം വഹിക്കുകയിരുന്നു. മാത്രമല്ല ലച്ചുവിന്റെ വരവ് സാന്ത്വനം പ്രേക്ഷകരിൽ വിഭിന്നമായ അഭിപ്രായങ്ങൾ സൃഷ്ടിച്ചിട്ടുമുണ്ട്. എങ്ങനെയെങ്കിലും ലച്ചു അപ്പച്ചിയെ സാന്ത്വനത്തിൽ നിന്ന് പുറത്തേക്കെറിയണമെന്നാണ്

പ്രേക്ഷകരിൽ ഭൂരിഭാഗവും ആവശ്യപ്പെടുന്നത്. പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോ ഇറങ്ങിയതോടെ ലച്ചു അപ്പച്ചിക്ക് സാന്ത്വനം വീട്ടിൽ നിലനിൽപ്പിന്റെ കാര്യത്തിൽ പ്രശ്നങ്ങളുണ്ടാകുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. മാറ്റാരുമല്ല, അഞ്‌ജലി തന്നെയാണ് ലച്ചുവിനെ ശക്തമായ്‌ നേരിടാൻ മുന്നിട്ടിറങ്ങുന്നത്. അഞ്‌ജലി തുണി കഴുകുമ്പോൾ പതിവ് പോലെ സഹായിക്കുന്ന ശിവനെ കാണിച്ചുകൊണ്ടാണ് പുതിയ പ്രൊമോ വീഡിയോ ആരംഭിക്കുന്നത്.

അവരുടെ അടുത്തേക്ക് വരുന്ന ലച്ചു അപ്പച്ചി തുണി കഴുകാൻ അഞ്ജലിക്കൊപ്പം കൂടുന്നതിന്റെ പേരിൽ ശിവനെ പരിഹസിക്കാൻ ശ്രമിക്കുകയാണ്. അതേ സമയം ഭാര്യയെ വീട്ടുജോലികളിൽ സഹായിക്കുന്നത് അത്ര വലിയ തെറ്റാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് ശിവേട്ടന്റെ വക മാസ് ഡയലോഗും പ്രൊമോയിൽ തിളങ്ങിനിൽക്കുന്നുണ്ട്. തന്റെ മുഷിഞ്ഞ തുണികളെല്ലാം ദേവിയെക്കൊണ്ട് കഴുകിക്കാൻ ശ്രമിക്കുകയാണ് ലച്ചു അപ്പച്ചി. എന്നാൽ അവിടെയും ലച്ചുവിനെ കീറി ഒട്ടിക്കുകയാണ് അഞ്ജു.

നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങളുടെ തുണികൾ സ്വയം പുഴയിൽ പോയി കഴുകിയെടുക്ക് എന്ന് പറഞ്ഞ് അഞ്ജലിയുടെ വക ഒരു മാസ് പെർഫോമൻസ് തന്നെ ഇന്നത്തെ എപ്പിസോഡിലുണ്ട്. ഇതിനെല്ലാം ഒടുവിൽ അഞ്ജലിയുടെ നേരെ ചീറിപ്പാഞ്ഞ് അപർണയുടെ ഒരു വരവുണ്ട്. നിനക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ അത്‌ എന്നോട് മതി, അപ്പച്ചിയോട് വേണ്ട എന്ന് പറഞ്ഞാണ് അപ്പുവിന്റെ തുടക്കം. ഇതെല്ലാം കേട്ട് ഒരു ഭാഗത്ത് ബാലേട്ടനെയും കാണാം. എന്തായാലും ലച്ചു അപ്പച്ചിയുടെ കാര്യത്തിൽ ഒരു തീരുമാനമെടുക്കേണ്ട സമയം അതിക്രമിച്ചു എന്ന് തന്നെയാണ് പ്രേക്ഷകർ പറയുന്നത്.